സി.എസ്.ബി ബാങ്കിൽ വീണ്ടും ത്രിദിന പണിമുടക്ക്
text_fields
തൃശൂർ: സി.എസ്.ബി ബാങ്കിെൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയൻ ഐക്യവേദി നേതൃത്വത്തിൽ വീണ്ടും ത്രിദിന പണിമുടക്ക് നടത്തുന്നു. ഈ മാസം 30, 31, ജനുവരി ഒന്ന് തീയതികളിൽ ദേശീയ പണിമുടക്കാണ് നടത്തുകയെന്ന് ഐക്യവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ഓഹരി കൈമാറ്റത്തിലൂടെ വിദേശ ബാങ്കായി മാറിയ സി.എസ്.ബി മാനേജ്‌മെൻറ് ജീവനക്കാർക്കെതിരെ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡിസംബർ രണ്ടാംവാരം തിരുവനന്തപുരത്തും കൊച്ചിയിലും റിസർവ് ബാങ്കുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
സി.എസ്.ബി ബാങ്കിെൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ബഹുജന കൺെവൻഷൻ ഞായറാഴ്‌ച തൃശൂരിൽ ചേരും. എം.ജി റോഡ് ശങ്കര ഹാളിൽ വൈകീട്ട് 3.30ന് ചേരുന്ന കൺെവൻഷൻ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, എ.കെ.ബി.ഇ.എഫ് സംസ്ഥാന സെക്രട്ടറി സി.ഡി. ജോസൺ, എ.ഐ.ബി.ഒ.സി ദേശീയ നിർവാഹക സമിതിയംഗം ജി. ബാലാജി, ജില്ല സെക്രട്ടറി ജിജി രാധാകൃഷ്‌ണൻ, ഐ.എൻ.ബി.ഇ.എഫ് പ്രസിഡൻറ് ഷോബി അരിമ്പൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.