സി.എസ്.ബി ബാങ്കിൽ ത്രിദിന പണിമുടക്ക് തുടങ്ങി
text_fieldsതൃശൂർ: സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മൂന്ന് ദിവസം നീളുന്ന അഖിലേന്ത്യ പണിമുടക്ക് തുടങ്ങി.ബുധനാഴ്ച കേരളത്തിലെ 272 ശാഖകൾ ഉൾപ്പെടെ ബാങ്കിെൻറ രാജ്യമാകെയുള്ള ശാഖകൾ അടഞ്ഞുകിടന്നു.മാനേജർമാരടങ്ങുന്ന മുഴുവൻ ജീവനക്കാരെയും പ്രതിധാനം ചെയ്യുന്ന നാല് സംഘടനകളാണ് പണിമുടക്കുന്നത്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ചില ശാഖകൾ തുറക്കാൻ നടത്തിയ മാനേജ്മെൻറിെൻറ ശ്രമം സമരസഹായ സമിതി പ്രവർത്തകർ ഇടപെട്ടതോടെ വിഫലമായി.
14 ജില്ല കേന്ദ്രങ്ങളിലും ധർണയും എല്ലാ ശാഖകൾക്ക് മുന്നിലും യോഗവും നടന്നു. തൃശൂരിൽ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിലും തെക്കെ ഗോപുരനടയിലും രാവിലെ മുതൽ വൈകീട്ട് വരെ ധർണ നടന്നു.ഹെഡ് ഓഫിസിന് മുന്നിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി ചെയർമാൻ കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വിവിധ ട്രേഡ് യൂനിയനുകളുടെ നേതാക്കളായ ജോൺസൺ ആവോക്കാരൻ, കെ.വി. ഹരിദാസ്, കെ.ജി. ശിവാനന്ദൻ, എ. സിയാവുദ്ദീൻ, ടി. സുധാകരൻ, എം. രാധാകൃഷ്ണൻ, വി. ശ്രീകുമാർ, ദീപക് വിശ്വനാഥ്, വി.എസ്. ജയനാരായണൻ, ശശികുമാർ പള്ളിയിൽ, സി.ഡി. ജോസൺ, ടി. നരേന്ദ്രൻ, അനിയൻ മാത്യു, കെ.എൻ. ആൻസിൽ, ബാലാജി വെങ്കിടേഷ്, എം. രാജൻ, ജോസ് കെ. മംഗലൻ, ടി.വി. രാമചന്ദ്രൻ, കെ.ആർ. സുമഹർഷൻ, കെ.കെ. രജിതമോൾ, ബാബു മൊയ്ലൻ, കെ.ജെ. ലതീഷ്കുമാർ, ജെറിൻ കെ. ജോൺ, ജോസഫ് കുരിയാക്കോസ്, ടി.വി. ശിവരാമകൃഷ്ണൻ, എം.സി. പോൾ, എം. പ്രഭാകരൻ, വി. നിർമല, പി.എച്ച്. വിനീത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.