സി.എസ്.ബി ബാങ്ക് അപേക്ഷ വാങ്ങും; എച്ച്.ഡി.എഫ്.സി ബാങ്ക് വായ്പ തരും!
text_fieldsതൃശൂർ: ഉടമസ്ഥ മാറ്റം നടന്ന സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഭവന വായ്പക്ക് വിചിത്ര രീതി. ബാങ്കിന് ലഭിക്കുന്ന ഭവന വായ്പ അപേക്ഷ പുതുതലമുറ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയിലേക്ക് 'റഫർ' ചെയ്യാനാണ് നിർദേശം. രണ്ട് ബാങ്കിനും 'വിൻ-വിൻ' വ്യവസ്ഥയിൽ ഇക്കാര്യം ചെയ്യാമെന്നും അടുത്ത ഒരാഴ്ചക്കകം എല്ലാ ശാഖയും ഇത്തരത്തിലുള്ള 10 അപേക്ഷയെങ്കിലും കൈകാര്യം ചെയ്ത് അറിയിക്കണമെന്നുമാണ് നിർദേശം. എല്ലാ ബാങ്കുകളും സ്വന്തം ബാങ്കിെൻറ ബിസിനസ് വർധിപ്പിക്കാൻ മത്സരിക്കുേമ്പാൾ മറ്റൊരു ബാങ്കിനു വേണ്ടി വായ്പ 'കാൻവാസ്' ചെയ്യാനുള്ള നിർദേശത്തിൽ സി.എസ്.
ബി ഓഫിസർമാരും ജീവനക്കാരും അമ്പരപ്പിലാണ്. ഇടപാടുകാർ കേട്ടാൽ നാണക്കേടുണ്ടാക്കുന്ന ഈ വിഷയം പക്ഷേ, ദുരൂഹമായ ഏതോ നീക്കത്തിെൻറ ഭാഗമാണെന്നാണ് ബാങ്ക് ജീവനക്കാരിൽ ഒരു വിഭാഗം കരുതുന്നത്.
പതിവ് സർക്കുലർ രീതി ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് എല്ലാ ശാഖകൾക്കും മെയിൽ വഴി നിർദേശം നൽകിയത്.
ഇതിനിടെ, ബാങ്കിെൻറ എ.ടി.എമ്മുകളിൽ പണം നിറക്കുന്ന ജോലിക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിസമ്മതിച്ചതിന് 10 ഓഫിസർമാരെ സി.എസ്.ബി ബാങ്ക് സസ്പെൻഡ് ചെയ്തു. എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ ഡിജിറ്റൽ/വൺ ടൈം കോംബിനേഷൻ (ഒ.ടി.സി) ലോക്ക് ഉപയോഗിക്കണമെന്ന് റിസർവ് ബാങ്കിെൻറ നിർദേശമുണ്ട്.ഇത് പാലിക്കാതെ ഗുരുതര പെരുമാറ്റ ദൂഷ്യം കാണിച്ചുവെന്ന് പറഞ്ഞാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.