തൃശൂർ ദൂരദർശൻ കേന്ദ്രം പൂട്ടരുതെന്ന് സാംസ്കാരിക ലോകം
text_fieldsനഷ്ടമാകുന്നത് കലാകാരന്മാരുടെ ജീവനോപാധി; പ്രതിഷേധമുയരണം-സച്ചിദാനന്ദൻ
നമ്മുടെ ദൂരദർശൻ കേന്ദ്രങ്ങൾ കേവലം സർക്കാർ പരിപാടികളുടെ കേന്ദ്രങ്ങൾ മാത്രമല്ല, ഒട്ടേറെ കലാകാരന്മാരുടെ ജീവനോപാധി കൂടിയാണ്.
ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതോടെ ഈ കലാകാരന്മാർക്ക് നഷ്ടപ്പെടുന്നത് കലയിൽ അവർക്ക് ഉയരാനുള്ള അവസരവും ഒപ്പം ഒരു ജീവിതമാർഗവുമാണ്. അതിനാൽ, ഈ തീരുമാനത്തിനെതിരായി കൂട്ടായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
വൈവിധ്യങ്ങളും സംസ്കാരവും കൂടെ നഷ്ടമാകുന്നു-അഷ്ട മൂർത്തി
ആകാശവാണിയുടെ വഴിയെത്തന്നെയാണ് ദൂരദർശനും എന്നാണ് പ്രാദേശിക കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം തെളിയിക്കുന്നത്്. ഒട്ടേറെ പ്രാദേശിക കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും അവസര മേഖലയാണ് ആകാശവാണി, ദൂരദർശൻ പ്രാദേശിക കേന്ദ്രങ്ങൾ. ഇവരുടെ അവസരങ്ങളും അവർക്ക് ആശ്വാസമായേക്കാവുന്ന തുച്ഛ വരുമാനവുമാണ് ഇതോടൊപ്പം ഇല്ലാതാവുന്നത്. പ്രാദേശിക കേന്ദ്രങ്ങളിലൂടെ ലഭ്യമായിരുന്ന വൈവിധ്യങ്ങളും സംസ്കാരവും കൂടെ നഷ്ടമാകുന്നുണ്ട്. ഈ വൈവിധ്യങ്ങളെ അവഗണിച്ച് ഒരൊറ്റ ഇന്ത്യ, ഒരൊറ്റ സംസ്കാരം എന്ന നിലയിൽ കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത് അങ്ങേയറ്റം ആപത്കരമാണ്.
സംസ്കാരത്തോട് ചെയ്യുന്ന അവഹേളനം-ആലങ്കോട് ലീലാകൃഷ്ണൻ
ഔദ്യോഗിക മണ്ഡലത്തിൽ മാത്രമല്ല ആധുനിക സാംസ്കാരിക മണ്ഡലത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളായിരുന്നു ദൂരദർശൻ, ആകാശവാണി എന്നിവ. എന്നാൽ, ഇപ്പോൾ ഓരോ പ്രാദേശിക കേന്ദ്രങ്ങൾ പൂട്ടുേമ്പാഴും പ്രാദേശിക വൈവിധ്യത്തിെൻറ പ്രകാശന സാധ്യത അടഞ്ഞുപോവുകയാണ്. കലാകാരന്മാർക്ക് സാംസ്കാരിക വൈവിധ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ഉണ്ടായിരുന്ന അവസരങ്ങളും ഇല്ലാതാകുന്നു. വൈവിധ്യപൂർണ സംസ്കാരത്തെ ചുരുക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ഭരണകൂട നിലപാടിെൻറ പ്രതിഫലനമാണിത്. നമ്മുടെ സംസ്കാരത്തോട് ചെയ്യുന്ന നിന്ദയും അവഹേളനവുമാണിത്. ഒരു കാരണവശാലും അത് അനുവദിക്കരുത്.
തെളിയുന്നത് സംഘ്പരിവാർ സംസ്കാരത്തിെൻറ തുടർച്ച-ബാലചന്ദ്രൻ വടക്കേടത്ത്
ചരിത്രത്തെ ഒരു കേന്ദ്രത്തിലേക്ക് ഒതുക്കുകയും യാഥാർഥ്യങ്ങളെ മറച്ചുപിടിക്കുകയും ചെയ്യുന്ന സംഘ്പരിവാർ സംസ്കാരത്തിെൻറ തുടർച്ച ഭരണരംഗത്തും കാണുകയാണ്. അതാണ് ദൂരദർശെൻറ പ്രാദേശിക കേന്ദ്രങ്ങളുടെ അടച്ചുപൂട്ടൽ നടപടിയിലൂടെ തെളിയുന്നത്. കേന്ദ്രസർക്കാറിന് ആശയ വികേന്ദ്രീകരണം താൽപര്യമില്ല, ആശയ കേന്ദ്രീകരണമാണ് താൽപര്യം. അതാണ് ലക്ഷ്യവും. അങ്ങനെയാവുേമ്പാൾ അനവധി ആളുകൾ പുറത്തുപോകുകയും അവരുടെ അഭിപ്രായങ്ങൾ േക്രാഡീകരിക്കെപ്പടാതെ പോകുകയും ചെയ്യും. നമ്മുടെ പ്രതികരണ ശേഷി സർക്കാർതന്നെ നിശ്ശബ്ദമാക്കുന്ന തന്ത്രം ഈ മാറ്റത്തിന് പിന്നിലുണ്ട്. ഇതിന് എതിരെ കലാകാരന്മാരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉണർന്നേ തീരൂ.
കലാകാരന്മാരോട് ചെയ്യുന്ന അനീതി-വിദ്യാധരൻ മാഷ്
ദുരിത സമയങ്ങളിൽ കലാകാരന്മാർക്ക് താങ്ങാവേണ്ട ഭരണകൂടം എന്തിനാണ് ഇങ്ങനെ െചയ്യുന്നത്? ഒരു കാലത്ത് കലാകാരന്മാർക്ക് ആശ്രയം തന്നിരുന്നവരാണ് ആകാശവാണിയും ദൂരദർശനും. കലാകാരന്മാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ സൗകര്യമൊരുക്കേണ്ട എന്നാണ് ഇന്ന് ഭരണകൂടം പറയുന്നത്. അതിനാലാണ് ദൂരദർശൻ തൃശൂർ കേന്ദ്രം പൂട്ടാനൊരുങ്ങുന്നത്. കലാകാരന്മാരോട് ചെയ്യുന്ന അനീതിയാണിത്. പ്രതിസന്ധിയിലായ കലാകാരന്മാർ കോവിഡ് കൂടി വന്നതോടെ ആത്മഹത്യയുടെ വക്കിലാണ്. സംഗീത ബന്ധമുള്ളവർക്ക് പണിയില്ല. അവരെ പരിഗണിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഭരിക്കുന്നവർ ഒഴിയുന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിെൻറ കൈത്താങ്ങ് വേണ്ടിയിരുന്നത്. കലാകാരന്മാർക്ക് സഹായമേകും വിധം പ്രാദേശിക കേന്ദ്രങ്ങളെ വളർത്തുകയാണ് ആവശ്യം. അധികാരികൾ അതിനാണ് ശ്രദ്ധിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.