വീണ്ടും ഡാവിഞ്ചി സുരേഷ്; പുസ്തക ശിൽപമായി മുഹമ്മദ് അബ്ദുറഹിമാൻ
text_fieldsകൊടുങ്ങല്ലൂർ: പുസ്തകങ്ങളുടെ ചിത്ര ശിൽപമായി സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്.
കൊടുങ്ങല്ലുരിലെ ചിത്ര ശിൽപ പ്രതിഭ ഡാവിഞ്ചി സുരേഷ് ആണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഗർജ്ജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള മുഹമ്മദ് അബ്ദുറഹിമാൻ എന്ന സ്വന്തം നാട്ടുകാരനെ ഒരു പറ്റം പുസ്തകങ്ങൾകൊണ്ട് രൂപപ്പെടുത്തിയത്.
ഒരു വര്‍ഷം മുേമ്പ ഈ ആശയം മനസ്സില്‍ വന്നതാണ്. ഇപ്പോഴാണ് അതിനു സാഹചര്യമൊരുങ്ങിയതെന്ന് സുരേഷ് പറഞ്ഞു. 70 കൊല്ലമായി കൊടുങ്ങല്ലൂരിലെ എറിയാട് ചേരമാന്‍ പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദു റഹ്മാന് സ്മാരക വായനശാലയിലാണ് പുസ്തകചിത്രം ഒരുക്കാനുള്ള അവസരം ലഭിച്ചത്.
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിെൻറ സംഭാവനയായിരുന്ന അബ്ദുറഹ്മാന് സാഹിബിെൻറ ചിത്രം തന്നെയാണ് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് വായനശാലക്കുള്ളില്‍ ഒരുക്കിയത്.
വായനശാലയിലെ പുസ്തകങ്ങളില്‍ കുറച്ചു മാത്രമാണു ഇതിനായി ഉപയോഗിച്ചത്. തറയില്‍ നിന്ന് ഒന്‍പതടി ഉയരത്തില്‍ പുസ്തകങ്ങള്‍ അടുക്കി വെച്ചാണ് ചിത്രം രൂപപ്പെടുത്തിയെടുത്തത്. രാവിലെ എഴിന് തുടങ്ങി വൈകീട്ട് എഴിനാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.