വാഹനങ്ങൾക്ക് ഭീഷണിയായ ഈ കിണർ എന്തിനാണ്?
text_fieldsമാള: അന്നമനട അഷ്ടമിച്ചിറ റോഡിൽ കല്ലൂർ സ്കൂൾ ജങ്ഷനിലെ വളവിൽ അപകട ഭീഷണി നിലനിൽക്കുന്നു. ഇവിടെ ഒരു പഞ്ചായത്ത് കിണർ ഉള്ളതാണ് റോഡ് വളഞ്ഞുപോകുന്നതിന് കാരണമായത്. ഈ കിണറിലെ വെള്ളം ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അപകടം ഒഴിവാക്കാൻ കിണർ മൂടുകയോ ശക്തമായ കോൺക്രീറ്റ് മൂടി ഇടുകയോ ചെയ്ത് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അധികവും അപകടത്തിൽപെടുന്നത്. റോഡ് വീതി കൂട്ടി നിർമിക്കുന്നതിന്റെ ഭാഗമായി കിണർ മൂടിക്കളയുകയോ ശക്തമായ കോൺക്രീറ്റ് ഇട്ട് മറക്കുകയോ ചെയ്യണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അപകടഭീഷണി ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കിണർ മൂടിയാൽ റോഡ് നേരെ നിർമിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.