കടലിൽ വീണ യുവതിയെ രക്ഷിച്ച അജയന്റെ കടം എഴുതിത്തള്ളും
text_fieldsഎറിയാട്: ഫോട്ടോയെടുക്കുന്നതിനിടെ കാലുതെറ്റി കടലിൽ മുങ്ങിത്താഴ്ന്ന യുവതിയെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷിച്ച അജയനെ എറിയാട് രാജീവ് ഗാന്ധി കൾചറൽ സെൻററിെൻറ നേതൃത്വത്തിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.പി. തമ്പി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എച്ച്. മഹേഷ് സ്നേഹോപഹാരം നൽകി.
യു.ഡി.എഫ് കൺവീനറും എറിയാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ പി.എസ്. മുജീബ് റഹ്മാൻ, വ്യക്തിഗത വായ്പ ബാങ്ക് ഭരണസമിതി എഴുതിത്തള്ളുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. ബാങ്കിെൻറ വാർഷിക പൊതുയോഗത്തിൽ അജയനെ ആദരിക്കുമെന്നും അറിച്ചു.
പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, ബഷീർ കൊണ്ടാമ്പുള്ളി, കെ.എസ്. രാജീവൻ, എ.കെ. അബ്ദുൽ അസീസ്, എ.കെ.ആർ. റാഫി, ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.