തെരുവ് നായ്ക്കള്‍ പുള്ളിമാനിനെ കടിച്ചുകൊന്നു
text_fieldsആമ്പല്ലൂര്‍: വെള്ളാനിക്കോട് പുളിഞ്ചോട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പുള്ളിമാന്‍ ചത്തു. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പുളിഞ്ചോട് ചുള്ളി ബാബുവിന്‍റെ പറമ്പില്‍വെച്ചാണ് തെരുവുനായ്കൂട്ടം മാനിനെ ഓടിച്ചിട്ട് ആക്രമിച്ചുകൊന്നത്. ബഹളംകേട്ട് ബാബുവും വീട്ടുകാരും വടിയുമായെത്തി നായ്ക്കളെ തുരത്തുകയായിരുന്നു. വയറിലും കഴുത്തിലും കടിയേറ്റ മാന്‍ നിമിഷങ്ങള്‍ക്കകം ചത്തു.
പാലപ്പിള്ളിയില്‍ നിന്നു വനപാലകരെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിയാത്രികര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും നായകളുടെ ആക്രമണം പതിവാണ്. അധികൃതര്‍ ഇടപെട്ട് തെരുവുനായകളെ പിടികൂടാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.