പിതാവിനെ അക്രമിച്ചു; തീവെപ്പ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
text_fieldsതൃശൂർ: വീടിെൻറ പോര്‍ച്ചിലും മുറ്റത്തുമായി പാര്‍ക്ക് ചെയ്ത ബൈക്കുകളും ഓട്ടോകളും പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തെക്കുംകര പനങ്ങാട്ടുകര ചേപ്പാറ തെറ്റാലിക്കല്‍ ജസ്റ്റിെൻറ (21) ജാമ്യം കോടതി റദ്ദാക്കി. ഉപാധികള്‍ ലംഘിച്ചെന്ന റിപ്പോർട്ടിനെ തുടർന്നാണ് തൃശൂർ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെൻറ് ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്.
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കുമരനെല്ലൂര്‍ കിണറമാക്കലിലുള്ള വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത രണ്ട് ബൈക്കുകളും, രണ്ട് ഓട്ടോകളും വീട്ടുടമയോടുള്ള മുന്‍ വിരോധത്താല്‍ ജസ്റ്റിനും സംഘവും ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് കേസ്. ഏകദേശം ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കിയിരുന്നു.
തുടര്‍ന്ന് 2020 നവംബര്‍ 12ന് മറ്റു ഒരുവിധ കേസുകളിലും ഉള്പ്പെടരുതെന്നടക്കമുള്ള ഉപാധികളോടെ ജില്ല സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. എന്നാല്‍ ജാമ്യത്തിലിരിക്കെ ജസ്റ്റിന് വടക്കാഞ്ചേരി ചേപ്പാറയിലുള്ള സ്വവസതിയില്‍ വന്ന് പിതാവുമായി വഴക്കു കൂടുകയും പിതാവിനെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ജസ്റ്റിെൻറ ജാമ്യം റദ്ദാക്കാൻ വടക്കാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബുവിന് അപേക്ഷ നല്കി. തുടർന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യം റദ്ദാക്കാൻ ജില്ല സെഷന്‍സ് കോടതിയില്‍ ഹരജി ബോധിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.