ഒരേക്കര്‍ പാവല്‍തോട്ടം കാറ്റില്‍ നശിച്ചു, ഹൃദയം തകര്‍ന്ന് കര്‍ഷകന്‍
text_fieldsമറ്റത്തൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റ് തകര്‍ത്തുകളഞ്ഞത് മറ്റത്തൂരിലെ യുവകര്‍ഷകനായ രാജന്‍ പനങ്കൂട്ടത്തിലിെൻറ പ്രതീക്ഷകൾ. കോവിഡ് വ്യാപന ഭീതിക്കിടയിലും അതിജീവനത്തിനായി വിശ്രമമില്ലാതെ പണിയെടുത്ത രാജെൻറ ഒരേക്കര്‍ വരുന്ന പാവല്‍തോട്ടമാണ് കാറ്റില്‍ നിലംപൊത്തിയത്.
മുരിക്കുങ്ങല്‍ താളൂപ്പാടം സ്വദേശിയായ രാജന്‍ വെട്ടിയാടന്‍ചിറയിലെ പാട്ടഭൂമിയിലാണ് കൃഷി നടത്തിയത്. പന്തല്‍ കെട്ടി വളര്‍ത്തിയെടുത്ത പാവല്‍ചെടികളില്‍ കായ്കള്‍ ഉണ്ടായി തുടങ്ങിയ സമയത്താണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഒരേക്കറിലെ പാവല്‍തോട്ടം പൂര്‍ണമായി കാറ്റില്‍ നിലംപൊത്തി.
നിലത്തുവീണു കിടക്കുന്ന പാവല്‍ചെടികൾ മഴയില്‍ നശിച്ചുപോകുമെന്നതിനാല്‍ ഈ തോട്ടത്തില്‍നിന്ന് ഇനി കാര്യമായൊന്നും കിട്ടാനിടയില്ല. പാവക്കക്ക് മികച്ച വിളവും വിലയും ലഭിക്കുന്ന സമയം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.