തൃശൂർ ജില്ലയിൽ ഡിജിറ്റൽ റീസർവേക്ക് തുടക്കം
text_fieldsതൃശൂർ: സർവേ-ഭൂരേഖ വകുപ്പ് നടത്തുന്ന ഡിജിറ്റൽ റീസർവേ ജില്ലയിലെ പുത്തൂർ വില്ലേജിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പുത്തൂർ, ആലപ്പാട്, ചിയ്യാരം, വടക്കുമുറി, പുള്ള്, കൂർക്കഞ്ചേരി, കിഴക്കുമുറി, ഇഞ്ചമുടി, കണിമംഗലം, ചാഴൂർ, കിഴുപ്പിള്ളിക്കര, മനക്കൊടി, പടിയം, കുറുമ്പിലാവ്, കാരമുക്ക്, ചിറ്റണ്ട, കോട്ടപ്പുറം, വേലൂർ, തയ്യൂർ, വലപ്പാട്, നാട്ടിക, തളിക്കുളം, എങ്ങണ്ടിയൂർ വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്.
റീസർവേ സമയത്ത് ഭൂമി സംബന്ധിച്ച അവകാശ രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുമാണ്. അല്ലെങ്കിൽ റീസർവേ റെക്കോഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്താനും കരമടക്കാനും സാധിക്കാതെ വരികയും ഭൂമി സംബന്ധിച്ച എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് സർവേ (റേഞ്ച്) അസി. ഡയറക്ടർ അറിയിച്ചു.
ഭൂവുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റീസർവേ സമയത്ത് ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണം.
- വസ്തു സംബന്ധമായ അവകാശ രേഖകൾ (ആധാരം, പട്ടയം, പട്ടയ സ്കെച്ച്, നികുതി രശീതി മുതലായവ) ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് നൽകണം.
- സർവേ ഉദ്യോഗസ്ഥർക്ക് വസ്തുവിനെ സംബന്ധിക്കുന്ന ആവശ്യമായ വിവരങ്ങൾ നൽകണം
- കൈവശ ഭൂമിയുടെ അതിർത്തിയിലുള്ള കാടുകൾ വെട്ടിത്തെളിച്ച് തടസ്സങ്ങൾ നീക്കി സർവേക്ക് സൗകര്യം ഏർപ്പെടുത്തണം.
- റിസർവേ പൂർത്തീകരണത്തിന് മുന്നോടിയായി സർവേ റെക്കോഡുകൾ (കരട്) പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടാനും അപാകതയുണ്ടെങ്കിൽ പരിഹരിക്കാനും നിശ്ചയ സമയപരിധിക്കകം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.