തൃശൂർ കോൺഗ്രസിൽ അടി തുടരുന്നു; ഡി.സി.സി പ്രസിഡൻറിനെതിരെ കരുനീക്കി വിമതപ്പട
text_fieldsതൃശൂർ: 2016ന് സമാനമായ തെരഞ്ഞെടുപ്പ് ഫലമെന്ന് ന്യായീകരിക്കുമ്പോഴും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്നത് വൻ ആരോപണങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും പ്രത്യേക സംഘം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും നേട്ടമില്ലാത്തിെൻറ ഉത്തരവാദിത്തം ജില്ല നേതൃത്വത്തിന് മാത്രമല്ലെന്നും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയവർക്കുമുണ്ടെന്നുമാണ് ജില്ലയിലെ രണ്ടാംനിരയുടെ ആരോപണം.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസക്കായിരുന്നു ജില്ലയിൽ എ.ഐ.സി.സിയുടെ ചുമതല. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബിനായിരുന്നു കെ.പി.സി.സിയുടെ ചുമതല. ഇതര ജില്ലകളിൽനിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാർക്കും ജില്ലയിലെ മുതിർന്ന നേതാക്കൾക്കുമായിരുന്നു ജില്ലയിലെ മണ്ഡലങ്ങളുടെ ചുമതല. വോട്ട് ചേർക്കൽ തുടങ്ങി പോളിങ് വരെയുള്ളവയുടെ പൂർണ നിയന്ത്രണം ഇവർക്കായിരുന്നു.
ആഡംബര ഹോട്ടലിൽ മുറിയെടുത്തായിരുന്നു സംഘത്തിെൻറ സുഖവാസം. തുടരെ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയെങ്കിലും നേതൃത്വത്തിന് നൽകിയത് തെറ്റായ വിവരങ്ങൾ ആയിരുന്നുവെന്നാണ് ജില്ല നേതൃത്വത്തിനെതിരെ ആക്ഷേപം ഉയരുന്നത്.
സി.പി.എം കോട്ടയായ ഈ തെരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷം നേടി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ വിജയിച്ച ചേലക്കര, മന്ത്രി എ.സി. മൊയ്തീൻ മത്സരിച്ച കുന്നംകുളം, ചീഫ് വിപ്പ് കെ. രാജൻ മത്സരിച്ച ഒല്ലൂരിലും അട്ടിമറിയോടെ യു.ഡി.എഫ് വിജയിക്കുമെന്നായിരുന്നു നേതൃത്വത്തിന് കണക്ക് നൽകിയത്.
തൃശൂരിൽ മുതിർന്ന നേതാവുൾപ്പെടെ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഡി.സി.സി ഭാരവാഹി നേരിട്ടുതന്നെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞതായും പത്മജ തന്നെ ആരോപണമുന്നയിച്ചിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളെയും ഡി.സി.സി ഭാരവാഹികളെയും വിശ്വാസത്തിലെടുക്കാതെയും കൂടിയാലോചന നടത്താതെയും 'ത്രികക്ഷി'കളുടെ തീരുമാനങ്ങളാണ് ജില്ലയിലെ കനത്ത തിരിച്ചടിക്ക് കാരണമെന്ന് നേതാക്കളും പ്രവർത്തകരും ആരോപിക്കുന്നു.
ചാലക്കുടിയിൽ മാത്രമാണ് ആശ്വാസ ജയമുണ്ടായത്. ഇതാകട്ടെ, സി.പി.എം ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിയതിലും കോൺഗ്രസിൽനിന്ന് മാറിയെത്തിയയാളെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷവുമാണ്. 1100 വോട്ടിനാണ് ഇവിെട യു.ഡി.എഫിലെ സനീഷ്കുമാർ ജോസഫിെൻറ ജയം.
ലൈഫ് മിഷനിൽ ഉൾപ്പെടെ അനാവശ്യമായി ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടുമ്പോഴും വടക്കാഞ്ചേരിയിൽ നിന്നുൾപ്പെടെ പ്രവർത്തകർ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതായും നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.