അവഗണന: വെള്ളാംചിറ നാശത്തിന്റെ വക്കിൽ
text_fieldsആളൂര്‍: ഒരുകാലത്ത് ഏക്കര്‍ കണക്കിന് നെല്പാടങ്ങളിലേക്ക് കൃഷിക്ക് വെള്ളമെത്തിച്ചിരുന്ന വെള്ളാംചിറ അധികൃതരുടെ അവഗണനയില്‍ നാശത്തിന്റെ വക്കിൽ.ആളൂര്‍ പഞ്ചായത്തിലെ കുഴിക്കാട്ടുശേരിയിലെ വിസ്തൃമായ കുളമാണ് പായലും ചണ്ടിയും നിറഞ്ഞ് നശിക്കുന്നത്.
പഞ്ചായത്തിന്റെ വഴിയിടം വിശ്രമകേന്ദ്രവും കുട്ടികള്‍ക്കായുള്ള ഉദ്യാനവും സ്ഥിതിചെയ്യുന്നത് ഇതിനോട് ചേര്‍ന്നാണ്. ചിറയുടെ വശങ്ങളും കാടുകയറി നാശോന്മുഖമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ നെല്‍കൃഷി ചെയ്തിരുന്നത് വെള്ളാംചിറയിലെ വെള്ളത്തെ ആശ്രയിച്ചായിരുന്നു. വേനലില്‍ ചിറയിലെ ജലനിരപ്പ് താഴുമ്പോള്‍ സമീപത്തെ ജലസേചന കനാലില്‍നിന്ന് വെള്ളം തുറന്നുവിട്ട് ചിറ നിറക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
എന്നാല്‍, നെല്‍കൃഷി കുറഞ്ഞതോടെ വെള്ളാംചിറ അവഗണനയിലായി. വേനലിലും വര്‍ഷക്കാലത്തും ജലസമൃദ്ധിയുള്ള ഈ ചിറയെ ആശ്രയിച്ചാണ് പരിസരങ്ങളിലെ വീട്ടുകിണറുകളില്‍ ജലവിതാനം നിലനില്‍ക്കുന്നത്. പൈതൃക സമ്പത്തായ ചിറ നവീകരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരേക്കറിലധികം വിസ്തൃതിയുള്ള ചിറ വൃത്തിയാക്കിയാല്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാകുമെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.