ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ദുരിത യാത്ര
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിപ്പെടാൻ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിത യാത്ര. നെഞ്ചുരോഗാശുപത്രിക്കും മെഡിക്കൽ കോളജ് പുതിയ ആശുപത്രിക്കുമിടക്കുള്ള പ്രധാന റോഡിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടാണ് നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നത്.
ചെറിയ മഴ പെയ്താൽ പോലും മേഖലയിൽ ജലപ്രളയം രൂപപ്പെടുമെന്ന അവസ്ഥയാണുള്ളത്. പരന്നു കിടക്കുന്ന മലിനജലത്തിലൂടെയാണ് കാൽനട-വാഹനയാത്രികരുടെ സഞ്ചാരം. ഇതുവഴി മാരക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ചീറിപ്പായുന്ന ആംബുലൻസ്-ബസ് തുടങ്ങിയ വാഹനങ്ങൾ വിദ്യാർഥികൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിക്കാനിടയാക്കുന്നുവെന്ന പരാതിയുമുയരുന്നുണ്ട്.
മലിനജലത്തിനടിയിൽ അപകടക്കെണിയായി രൂപപ്പെട്ട കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ വേണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.