ആംബുലൻസ് ആണോ ആവശ്യം? രാമകൃഷ്ണെൻറ സ്വന്തം വാഹനം റെഡി
text_fieldsതൃശൂർ: കോവിഡ് കാലത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസാക്കാൻ സ്വന്തം വാഹനം വിട്ടുകൊടുത്ത് ട്രാഫിക് പൊലീസ് ഉേദ്യാഗസ്ഥൻ. തൃശൂർ ട്രാഫിക് എസ്.ഐ പി. രാമകൃഷ്ണനാണ് സ്വന്തം വാഹനം ആംബുലൻസാക്കി മാറ്റിയത്. ആർക്കും ഉപയോഗിക്കാനാകും വിധം തൃശൂർ പാട്ടുരായ്ക്കലിൽ താക്കോൽ സഹിതം വാഹനം ഏൽപിച്ചാണ് രാമകൃഷ്ണൻ ദിവസവും ഓഫിസിലേക്ക് പോകുന്നത്.
തൃശൂർ അശ്വിനി ആശുപത്രി പാർക്കിങ് ഗ്രൗണ്ടിന് സമീപത്തെ വീട്ടിൽ പാർക്ക് ചെയ്യുന്ന വാഹനം രാത്രിയിലും ആവശ്യക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകാറുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞു. അസോസിയേഷൻ ഓഫ് മെൻറലി ഹാൻഡി കേപ്ഡ് (അമ്മ -എ.എം.എച്ച്.എ) എന്ന ജീവകാരുണ്യ സംഘടനയുടെ അനുഭാവിയായ രാമകൃഷ്ണൻ 2015ലാണ് വാഹനം മറ്റൊരാളിൽ നിന്ന് വാങ്ങുന്നത്. ഒരാഴ്ച മുമ്പ് അമ്മ എന്ന സംഘടനയുടെ മേൽനോട്ടത്തിലുള്ള അശരണ കേന്ദ്രത്തിൽ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരിച്ചുവരാൻ ആംബുലൻസ് കിട്ടിയില്ല. ഈ അനുഭവമാണ് രാമകൃഷ്ണനെ തെൻറ വാഹനം ആംബുലൻസ് സേവനത്തിന് വിട്ടുകൊടുക്കാൻ പ്രേരണയായത്. വാഹനം ആംബുലൻസാക്കുകയാണെന്നും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ സൗജന്യമായി വിട്ടുനൽകാമെന്നും വാട്സ്ആപ്പിൽ സുഹുത്തുക്കളെ അറിയിച്ചു. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാഹനത്തിന് തിരക്കായി.
അത്യാവശ്യഘട്ടത്തിൽ ഉപേയാഗിക്കുന്നതിനായി സ്ട്രെച്ചർ സൗകര്യം വാഹനത്തിൽ ഒരുക്കി. വാഹനത്തിലെ പിൻസീറ്റ് ആംബുലൻസ് മാതൃകയിലാക്കി. മരുന്നുകൾ, സാനിറ്റൈസർ, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ സജ്ജീകരിച്ചു. രാമകൃഷ്ണൻ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ സജീവമാകുേമ്പാഴാകും അദ്ദേഹത്തിെൻറ വാഹനം അഗതികളെയും രോഗികളെയും കൊണ്ട് പായുന്നത്. അത്യാവശ്യം സന്ദർഭങ്ങളിൽ മേലുദ്യോഗസ്ഥരുടെ സമ്മതത്തോടെ വാഹന ഡ്രൈവറായും രാമകൃഷ്ണൻ പോകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.