തൃശൂർ ഗവ. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ഓൺലൈനായി ബുക്ക് ചെയ്യാം
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്കുള്ള സേവനങ്ങള്‍ പെര്‍മനന്റ് യു.എച്ച്.ഐ.ഡി അടിസ്ഥാനത്തിൽ ആക്കിയതായി സൂപ്രണ്ട് അറിയിച്ചു. ഇതിനായി https//ehealth.kerala.in/portal/UHID-reg എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമായി യു.എച്ച്.ഐ.ഡി എടുക്കാം. ഇതുപയോഗിച്ച് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മെസേജ് ഓണ്‍ലൈന്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ കാണിച്ചാല്‍ ഒ.പി ടിക്കറ്റും മുന്‍ഗണന ടോക്കണും ലഭിക്കും. പെര്‍മനന്റ് യു.എച്ച്.ഐ.ഡി ഉള്ളവര്‍ക്ക് പരിശോധന ഫലങ്ങളും ഓണ്‍ലൈനായി മൊബൈലില്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആശുപത്രി രജിസ്ട്രേഷന് കൗണ്ടറില്‍ ആധാര്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉപയോഗിച്ചും പെര്‍മനന്റ് യു.എച്ച്.ഐ.ഡി എടുക്കാനാകും.
ആശുപത്രികളില്‍ വന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 50 രൂപ നിരക്കിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 30 രൂപ നിരക്കിലും യു.എച്ച്.ഐ.ഡി പി.വി.സി കാര്‍ഡ് ലഭിക്കും. മെഡിക്കല്‍ കോളജ് റഫറല്‍ ആശുപത്രി ആയതിനാല്‍ ഒ.പിയിലേക്ക് വരുന്നവർ പ്രാദേശിക ആശുപത്രികളില്‍നിന്നോ എം.ബി.ബി.എസ് ഡോക്ടര്മാരില്നിന്നോ റഫറന്‍സ് എഴുതി വാങ്ങിയാല്‍ നേരിട്ട് ഒ.പി ടിക്കറ്റ് എടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.