കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം -ജില്ല വികസന സമിതി
text_fieldsതൃശൂർ: കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ നിർദേശം. വേണ്ടത്ര ഡോക്ടറില്ലാത്ത 12 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിച്ച് ഡോക്ടർമാരെ ലഭ്യമാക്കാൻ നടപടി വേഗത്തിലാക്കണമെന്ന് ഡി.എം.ഒക്ക് നിർദേശം നൽകി.
വയോജന വിഭവ കേന്ദ്രത്തിന്‍റെ 'സുശാന്തം' പദ്ധതി ഗുണഭോക്താക്കളിൽ കൃത്യമായി എത്തുന്നുവെന്ന് സാമൂഹിക നീതി വിഭാഗം ശ്രദ്ധിക്കണം.
പകൽ വീടുകളുടെ ഉപയോഗവും പരിപാലനവും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചാലക്കുടി, അതിരപ്പിള്ളി, വാഴച്ചാൽ മേഖലകളിലെ വന്യമൃഗശല്യം കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. ജില്ല കലക്ടർ ഹരിത വി. കുമാർ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, എം.എൽ.എമാരായ എ.സി. മൊയ്തീൻ, എൻ.കെ. അക്ബർ, പി. ബാലചന്ദ്രൻ, ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, ജില്ല വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടിൽ, ജില്ല ഡെവലപ്മെന്‍റ് കമീഷണർ ശിഖ സുരേന്ദ്രൻ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.