ചൊവ്വന്നൂരിൽ തെരുവുനായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു
text_fieldsകുന്നംകുളം: ചൊവ്വന്നൂരിൽ തെരുവുനായുടെ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു. കല്ലഴി ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചൊവ്വന്നൂർ സ്വദേശികളായ ഉല്ലാസ്, പുഷ്പ, ശാന്ത, ക്ഷേത്ര ജീവനക്കാരി മല്ലികയമ്മ, റിജു, ജെസൻ, ഓട്ടോ ഡ്രൈവർ ബിജു തുടങ്ങിയവർക്കാണ് കടിയേറ്റത്. ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെയാണ് ഉല്ലാസിനെ തെരുവ് നായ് ആക്രമിച്ചത്.
നായെ പിടികൂടാൻ ശ്രമിച്ചെങ്കിലും പാടത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് പേ വിഷ ബാധയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ആക്രമണത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
മേഖലയിൽ തെരുവ് നായുടെ ശല്യം രൂക്ഷമാണ്.
വന്ധ്യംകരണത്തിന് ചൊവ്വന്നൂർ പഞ്ചായത്ത് ഭരണസമിതി തുക മാറ്റിവെച്ചെങ്കിലും അത് നടപ്പാക്കാനായിട്ടില്ല.
ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ നാട്ടുകാർ ഏറെ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.