ആളൂരിനെ ദുഃഖത്തിലാഴ്ത്തി ഡോ. അഞ്ജന ഷാജൻെറ അപകടമരണം
text_fieldsആളൂര്‍: കൊച്ചി ബൈപാസിലുണ്ടായ അപകടത്തില്‍ മിസ് കേരള മുൻ റണ്ണർ അപ് ഡോ. അഞ്ജന ഷാജെൻറ ആകസ്മിക വിയോഗം ആളൂരിനെ ദുഃഖത്തിലാഴ്ത്തി. പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഈ യുവ ആയുര്‍വേദ ഡോക്ടറെ ഓര്‍ക്കാപ്പുറത്താണ് മരണം കവര്‍ന്നത്.
ഹ്രസ്വചിത്ര ചിത്രീകരണത്തിനായി ശനിയാഴ്ചയാണ് ഡോ. അഞ്ജന ആളൂരിലെ വീട്ടില്‍നിന്ന് പോയത്. ജോലി പൂര്‍ത്തിയാക്കി തിങ്കളാഴ്ച പുലർച്ച കൂട്ടുകാരിയായ മുൻ മിസ് കേരള അന്‍സി കബീറിനൊപ്പം വീട്ടിലേക്ക് വരുേമ്പാഴാണ് ഇരുവരെയും മരണം തട്ടിയെടുത്തത്.
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ എ.എസ്.ഐ ആയ ആളൂര്‍ അമ്പാടന്‍ ഷാജെൻറയും ലതികയുടേയും ഇളയ മകളാണ് ഡോ. അഞ്ജന. പ്ലസ് ടു വരെ പഠനം ഹൈദരാബാദിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. ബി.എ.എം.എസ് ബിരുദമെടുത്ത ശേഷം കുറച്ചുനാള്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മുംബൈയിലെ ആയുർവേദ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷത്തോളമായി വര്‍ക്ക് അറ്റ് ഹോം ആയി ആളൂരിലെ വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു അഭിനയം. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അര്ജുനന് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.