കുടിവെള്ള ക്ഷാമം:വളർത്തുമൃഗങ്ങളുമായി ഒറ്റയാൾ സമരം
text_fieldsഎരുമപ്പെട്ടി: പഴവൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വളർത്തുമൃഗങ്ങളുമായി യുവാവിെൻറ ഒറ്റയാൾ സമരം. വേലൂർ പഞ്ചായത്തിലെ പഴവൂർ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുവ കർഷകനായ പഴവൂർ മുല്ലഴിപ്പാറ വീട്ടിൽ കെ.എസ്. രാജീവ് തെൻറ വളർത്തുമൃഗങ്ങളായ പശുക്കളും ആടുകളുമായി സമരം നടത്തിയത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന പഴവൂരിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിച്ചിരുന്നത് പൊതു ടാപ്പുകളെയായിരുന്നു. പിന്നീട് ഇവ വീട്ടുകണക്ഷനുകളാക്കിയെങ്കിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
സെക്ഷൻ വാൾവ് സ്ഥാപിച്ച് പൈപ്പ് ലൈനിെൻറ തകരാറ് പരിഹരിക്കാമെന്ന് ഗ്രാമസഭയിൽ വാർഡ് മെംബറും പഞ്ചായത്ത് ഭരണാധികാരികളും ഉറപ്പ് നൽകിയിരുന്നെങ്കിലും പ്രാവർത്തികമാക്കിയിട്ടില്ലെന്ന് രാജീവ് ആരോപിച്ചു. കേന്ദ്ര സർക്കാർ മൃദുയോചന പദ്ധതിയിൽ നിന്ന് വായ്പയെടുത്ത് മൃഗങ്ങളെ വളർത്തുന്ന രാജീവ് ഉൾപ്പെടെ കർഷകർക്ക് വളർത്തുമൃഗങ്ങൾക്കാവശ്യമായ വെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.