Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2024 4:03 AM GMT Updated On
date_range 10 May 2024 4:03 AM GMTകുടിവെള്ള ക്ഷാമം; വാഴാനി ഡാമിൽനിന്ന് ഇന്ന് മുതൽ വെള്ളം തുറന്നുവിടും
text_fieldsbookmark_border
തൃശൂർ: കുടിവെള്ളക്ഷാമം പരിഹരിക്കാൻ വെള്ളിയാഴ്ച മുതൽ വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടാൻ അനുമതി നൽകി കലക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു.
മൂന്ന് ദിവസം മെയിൻ കനാലിലൂടെയും ഒന്നരദിവസം പാർളിക്കാട് ബ്രാഞ്ച് കനാലിലൂടെയും അരദിവസം മുണ്ടൂർ ബ്രാഞ്ച് കനാലിലൂടെയും കുറാഞ്ചേരി ബ്രാഞ്ച് വഴിയുമാണ് വെള്ളം പുറത്തേക്കൊഴുക്കുക.
മാർഗനിർദേശങ്ങൾ/നിബന്ധനകൾ:
- വാഴാനി ഡാമില്‍നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതുമൂലം അധികജലം ഒഴുകിവന്ന് വടക്കാഞ്ചേരി പുഴയിലെയും ഇറിഗേഷന്‍ കനാലിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയിൽ/കനാലില്‍ ഇറങ്ങാനും കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച നടപടി ജില്ല പൊലീസ് മേധാവി (സിറ്റി) സ്വീകരിക്കണം.
- വടക്കാഞ്ചേരി, കേച്ചേരി, മൂക്കോല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് വടക്കാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി, അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സ്വീകരിക്കണം.
- ഡാമില്‍നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്കി.
- പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍, ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കൃത്യമായ ഇടവേളകളില്‍ നേരിട്ട് പരിശോധിക്കാനും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാനും ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഇത് പരിശോധിച്ച് ഉറപ്പാക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി.
- നിലവില്‍ മുണ്ടകന്‍ കൃഷിക്കും, ഒന്നാംഘട്ട കുടിവെള്ള ആവശ്യത്തിനും വേണ്ടി ജലവിതരണം നടത്തിയശേഷം ഡാമില്‍ അവശേഷിക്കുന്ന ജലത്തിന്റെ അളവ് 49.07 എം.എം ക്യൂബ് ആണ്. വാഴാനി പദ്ധതി ഉപദേശക സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story