മയക്കുമരുന്ന് കൈവശംവെച്ച കേസ്: ജാമ്യാപേക്ഷ തള്ളി
text_fieldsതൃശൂർ: മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡിയും കൈവശംവെച്ച കേസിലെ പ്രതി കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി ഷാ മൻസിലിൽ ഷാഫിയുടെ (28) ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് ജഡ്ജി ഡി. അജിത് കുമാർ തള്ളി.
2021 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. നഗരത്തിൽ പട്രോളിങ് നടത്തുന്നതിനിെട എം.ജി റോഡിൽ വെച്ചാണ് തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്.
2.20 ഗ്രാം എം.ഡി.എം.എയും 0.0145 എൽ.എസ്.ഡിയുമാണ് പ്രതിയിൽനിന്ന് കണ്ടെടുത്തിരുന്നു. പ്രതി ഫെബ്രുവരി ആറു മുതൽ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.