മദ്യപിച്ച യുവാവ് ഓടിച്ച കാർ നാടിനെ വിറപ്പിച്ചത് മണിക്കൂറുകളോളം; ഒടുവിൽ അറസ്റ്റ്
text_fieldsചാവക്കാട്: ദേശീയപാതയിൽ അമിത വേഗതയിൽ തലങ്ങും വിലങ്ങും കാറോടിച്ച് നാട്ടുകാരെ പരിഭ്രാന്തരാക്കിയ യുവാവ് കാറുമായി അറസ്റ്റിൽ. എടക്കഴിയൂർ ഖാദിരിയ്യ ബീച്ചിൽ രായംമരക്കാർ വീട്ടിൽ ഷഫീഖിനെയാണ് (35) ചാവക്കാട് എസ്.ഐ കെ.പി. ആനന്ദ്, സി.പി.ഒ മുഹമ്മദ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് എടക്കഴിയൂർ പോസ്റ്റിനടുത്ത് ദേശീയപാതയിൽ ഇയാൾ മണിക്കൂറോളം അമിതവേഗതയിൽ കാറോടിച്ച് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. എതിരെ കടന്നുവന്ന മറ്റു വാഹനങ്ങളിലേക്കും ഇയാൾക്ക് മുന്നിൽ പോയവരും കാൽനടക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അമിതവേഗത്തിൽ ഓടിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി കാലിൽ ഇടിച്ച് നിന്നതോടെയാണ് മരണപ്പാച്ചിലിന് അവസാനമുണ്ടായത്. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.