Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഡാമിലെ...

പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടക്കാൻ ശ്രമം തുടരുന്നു

text_fields
bookmark_border
പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടക്കാൻ ശ്രമം തുടരുന്നു
cancel
camera_alt

വാൽവ്​ തകരാറിലായതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ ജനറേറ്റര്‍ റൂം പരിസരത്തുകൂടി ഒഴുകുന്ന വെള്ളം

പീച്ചി: ഡാമില്‍നിന്നുള്ള പൈപ്പ്​ പൊട്ടി വെള്ളം നിയന്ത്രിക്കാൻ എമര്‍ജന്‍സി ഷട്ടര്‍ താഴ്​ത്താനുള്ള ശ്രമം ഇനിയും വിജയം കണ്ടില്ല. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജനറേറ്ററിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പി​െൻറ വാൽവ്​​ തകരാറായാതാണ്​ വെള്ളം ഒഴുകിയത്​. വെള്ളത്തി‍െൻറ സമ്മര്‍ദം മൂലം റിസര്‍വോയറി​െൻറ അടിയിലുള്ള ഷട്ടര്‍ കൂടുതൽ താഴ്​ത്താനാകാത്തെ സ്​തംഭനാവസ്ഥയിലാണ്​.

ഇൗഗിള്‍ ടെക് ഡൈവിങ് സര്‍വിസിലെ സാങ്കേതിക പ്രവർത്തകര്‍ തിങ്കളാഴ്​ച രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്​ച രാവിലെ വെണ്ടുരുത്തിയില്‍നിന്നുള്ള നേവിയുടെ 12 അംഗ സംഘവും പീച്ചിയിലെത്തി. രാവിലെ ഷട്ടറില്‍ അടിഞ്ഞുകിടന്ന മരങ്ങൾ മാറ്റി. റിസര്‍വോയറില്‍നിന്ന്​ ഷട്ടറിലേക്ക് പോകുന്ന പ്രധാന പൈപ്പി​െൻറ പകുതിയോളം ഭാഗം ഷട്ടര്‍ താഴ്​ത്താനായതായി അധികൃതർ അവകാശപ്പെട്ടു.

വെള്ളത്തി​െൻറ സമ്മര്‍ദം മൂലം ബാക്കി ഭാഗം താഴ്ത്താനായില്ല. ഇരുമ്പ് റെയിലുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച്​ ഷട്ടറി​െൻറ തൂക്കം കുട്ടുകയാണ് ഇതിനുള്ള പരിഹാരം. 150 കിലോ വെല്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഷട്ടര്‍ അൽപം താഴ്​ത്താനായത്. അരടണ്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് പൂര്‍ണമായി താഴ്ത്താനാകും എന്നാണ് പ്രതീക്ഷ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളത്തി‍െൻറ ഒഴുക്ക് നിയന്ത്രിച്ച് വാൽവി​െൻറ തകരാര്‍ നീക്കിയാല്‍ മാത്രമേ വൈദ്യുതി ഉൽപാദനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peechi damemergency shutter
Next Story