രണ്ടാം നാൾ ആരുടെ ഉയിർപ്പ്
text_fieldsആമ്പല്ലൂര്‍: ശബ്ദപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ശനിയാഴ്ച തിരക്കോടു തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. കയറാന്‍ വിട്ടുപോയ വീടുകളും സ്ഥാപനങ്ങളും ഓര്‍ത്തെടുത്ത് അവിടങ്ങളിലെല്ലാം എത്തി വോട്ട് അഭ്യര്‍ഥിച്ചു. റോഡ് ഷോകളിലും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്ത് കളം നിറഞ്ഞ് നില്‍ക്കുകയായിരുന്നു മൂന്നു സ്ഥാനാര്‍ഥികളും.
കെ.കെ. രാമചന്ദ്രന്
എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രന് രാവിലെ അളഗപ്പ ഗ്രൗണ്ടിലെത്തി ഫുട്ബാള്‍ പരിശീലനത്തിലുള്ളവരുമായി അല്പനേരം ചെലവഴിച്ചു. തുടര്‍ന്ന് നന്തിക്കര, പറപ്പൂക്കര, ചിറ്റിശ്ശേരി, എറവക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഓട്ടുകമ്പനികളിലെ തൊഴിലാളി കണ്ട് വോട്ടുതേടി. വൈകീട്ട് വരന്തരപ്പിള്ളിയില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും സംഘടിപ്പിച്ച റോഡ് ഷോയിലും സമാപന യോഗത്തിലും പങ്കെടുത്തു.
സുനില്‍ അന്തിക്കാട്
യു.ഡി.എഫ് സ്ഥാനാര്‍ഥി സുനില്‍ അന്തിക്കാട് രാവിലെ ഓട്ടുകമ്പനികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് റോഡ് ഷോയില്‍ പങ്കെടുത്തു. ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം.പി. വിന്‍സെൻറ്, ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. നെന്മണിക്കര പഞ്ചായത്തിലെ തലോരില്നിന്ന് ആരംഭിച്ച റോഡ് ഷോ തൃക്കൂര്, വരന്തരപ്പിള്ളി പഞ്ചായത്തുകള്‍ പിന്നിട്ട് വൈകീട്ട് മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ സമാപിച്ചു.
എ. നാഗേഷ്
എന്‍.ഡി.എ സ്ഥാനാര്‍ഥി എ. നാഗേഷ് രാവിലെ ഔഷധിയില്‍ എത്തി ജീവനക്കാരോട് വോട്ട് അഭ്യര്‍ഥിച്ചു തുടര്‍ന്ന് സാമുദായിക നേതാക്കളെയും വ്യക്തികളെയും കണ്ടു. വൈകീട്ട് ആമ്പല്ലൂര്‍, നെന്മണിക്കര, മുപ്ലിയം, വല്ലച്ചിറ എന്നിവിടങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.
പ്രഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രഫ. ആർ. ബിന്ദു മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. രാവിലെ പടിയൂർ സെൻററിൽ നിന്ന് പര്യടനം ആരംഭിച്ചു. തുടർന്ന് കാട്ടൂർ പഞ്ചായത്തിൽ നടന്ന ശക്തിപ്രകടനത്തിലും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്ത ശേഷം കരാഞ്ചിറ കാരുണ്യഭവനം ഇരിങ്ങാലക്കുട കെ.എൽ.എഫ് ഓയിൽ മിൽ, സിവിൽ സ്റ്റേഷൻ, സണ്ണി സിൽക്സ് എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം റോഡ് ഷോയിലും പങ്കെടുത്തു. റോഡ് ഷോ ആളൂർ പഞ്ചായത്തിലെ കല്ലറ്റുകരയിൽ നിന്ന് ആരംഭിച്ച് ആളൂർ കാരൂർ, കൊമ്പിടി, തുമ്പൂർ, അവിട്ടത്തൂർ, കല്ലംകുന്ന്, അരിപ്പാലം, പടിയൂർ, പോത്താനി, താണിശ്ശേരി, പൊഞ്ഞനം, കാട്ടൂർ ബസാർ, നന്തി കാറളം, ചെമ്മണ്ട, മൂർക്കനാട്, പുത്തൻ തോട് മാപ്രാണം, കോന്തിപുലം, ആനന്ദപുരം, മുരിയാട്, പുല്ലൂർ, ഠാണാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് സമാപിച്ചു.
വി.ആർ. സുനിൽകുമാർ
മാള: കൊടുങ്ങല്ലൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽകുമാർ മാള ടൗണിൽ പ്രചാരണത്തിനെത്തി.എൽ.ഡി.എഫ് നേതാക്കളായ കെ.വി. വസന്ത്കുമാർ, ടി.കെ. സന്തോഷ്, എം. രാജേഷ്, കെ.സി. വർഗീസ്, എം.ആർ. സുകുമാരൻ, ജോർജ് നെല്ലിശ്ശേരി, ക്ലിഫി കളപ്പറമ്പത്ത്, കെ.എം. ബഷീർ, പി.പി. സുഭാഷ്, ടി.കെ. ഉണ്ണികൃഷ്ണൻ, ഇ.സി. ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
തോമസ് ഉണ്ണിയാൻ
ഇരിങ്ങാലക്കുട: യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ടൗണിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.തൊഴിൽ സ്ഥാപനങ്ങളിലെത്തി തൊഴിലാളികളോട് വോട്ടഭ്യർഥിച്ച അദ്ദേഹം വിവിധ മഠങ്ങളും സെമിനാരിയും സന്ദർശിച്ചു.ടൗണിലെ വിവിധ ജനവാസ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയ അദ്ദേഹം കാട്ടൂരിലും മുരിയാടും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.ആളൂരിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ടഭ്യർഥിച്ച ഉണ്ണിയാടൻ കല്ലേറ്റുംകരയിൽ റോഡ് ഷോയിലും കുടുംബ സംഗമത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.