വേനൽ ചൂട് അവഗണിച്ച് തെരഞ്ഞെടുപ്പ് ചൂട്
text_fieldsവേനൽ ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് ചൂട് കത്തിക്കയറുന്നു. വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രമുള്ളതിനാൽ അതിരാവിലെ മുതൽ വൈകുന്നേരം വരെ വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർഥിക്കുകയാണ് പാർട്ടി പ്രവർത്തകർ.
മോദിയുടെ വാഗ്ദാനങ്ങൾ പൊള്ള -മുഖ്യമന്ത്രി
വടക്കാഞ്ചേരി: കേരളത്തിന് നരേന്ദ്ര മോദി നൽകിയ വികസന വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയും ജനാധിപത്യവും സ്വാതന്ത്ര്യവും ഉൾപ്പെടുന്ന ഒട്ടേറെ മൂല്യങ്ങൾ രാഷ്ടത്തിന് നഷ്ടപ്പെടുന്ന അവസ്ഥയാണ്. ആഗോളവത്കരണ നയത്തിൽ പോലും കോൺഗ്രസും ബി.ജെ.പിയും ഒരേ കാഴ്ചപ്പാടിലാണ്.
ജനവിരുദ്ധ നിലപാടുകളാണ് ബി.ജെ.പി കാഴ്ചവെക്കുന്നത്. ആർ.എസ്.എസിന്റെ അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നത്. മതനിരപേക്ഷതയുടെ അടിത്തറ തോണ്ടുന്ന സാഹചര്യത്തിലും കോൺഗ്രസ് മൗനം പാലിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തെ മറ്റു രാഷ്ട്രീയ കക്ഷികൾ എതിർക്കുമ്പോൾ കോൺഗ്രസ് വൃത്തങ്ങൾ മൗനികളാകുന്നു. കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ, സി.പി.എം ജില്ല കമ്മിറ്റിയംഗം പി.എൻ. സുരേന്ദ്രൻ, എ.സി. മൊയ്തീൻ എം.എൽ.എ, മുൻ എം.പി പി.കെ. ബിജു, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, എരിയ സെക്രട്ടറി എ.ഡി. ബാഹുലേയൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ, കെ.കെ. വത്സരാജ് എന്നിവർ സംസാരിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്
തൃശൂർ: ദേശീയ പോര്‍ട്ടല്‍ മുഖേന ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് ലഭിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിന് നിലവില്‍ ഇലക്ഷന് ഐ.ഡി ഉള്ളവരും ഇല്ലാത്തവരും വിവരങ്ങള്‍ https://forms.gle/q6jUFWJBi1XssTTt6 ലിങ്കിലെ ഗൂഗില്‍ ഷീറ്റില്‍ അടിയന്തരമായി അപ്ലോഡ് ചെയ്യണമെന്ന് ജില്ല സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു.
ഇ.വി.എം-വിവിപാറ്റ് കമീഷനിങ് ഇന്ന്
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇ.വി.എം/ വിവിപാറ്റ് കമീഷനിങ് ബുധനാഴ്ച രാവിലെ എട്ടുമുതല്‍ അതത് സ്ട്രോങ് റൂം കേന്ദ്രങ്ങളില്‍ നടത്തും.
സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ യന്ത്രങ്ങളില്‍ ക്രമീകരിക്കുന്ന പ്രക്രിയയാണിത്.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് നിയോഗിച്ച നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമീഷനിങ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.