എലിഫെൻറ് സ്പെഷല്‍ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsപാലപ്പിള്ളി എലിക്കോട് സജ്ജമാക്കിയ ഫോറസ്റ്റ് ഔട്ട് പോസ്റ്റ്
ആമ്പല്ലൂർ: കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയില്‍ വനം വകുപ്പിെൻറ അടിയന്തരസേവനം ലഭ്യമാക്കുന്നതിനായി എലിക്കോട് കേന്ദ്രമായി എലിഫെൻറ് സ്പെഷൽ സ്ക്വാഡും ഫോറസ്റ്റ് ഔട്ട്പോസ്റ്റും പ്രവർത്തനമാരംഭിച്ചു. കെ.കെ. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഔട്ട്പോസ്റ്റിൽ മൂന്ന് ജീവനക്കാരുടെയും ഒരു വാഹനത്തിെൻറയും സേവനം ലഭിക്കും.
ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് അംഗം സദാശിവൻ, ഷീല ശിവരാമൻ, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജൂംദാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, റബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.
മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് സ്പെഷൽ സ്ക്വാഡ് സേവനവും ഫോറസ്റ്റ് ഔട്ട്പോസ്റ്റും സജ്ജമാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.