ശ്രീകുരുംബ ക്ഷേത്രഭൂമിയിൽ അതിക്രമിച്ചുകയറി ഷെഡ് കെട്ടൽ നിയമനടപടി സ്വീകരിക്കും-ദേവസ്വം ബോർഡ്
text_fieldsതൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കയറി ഷെഡ് കെട്ടിയത് ക്രിമിനൽ കുറ്റമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നപേരിൽ വിശ്രമകേന്ദ്രം നടത്തുന്നതിന് അപേക്ഷ നൽകിയവരുടെ നേതൃത്വത്തിലാണ് ഈ അക്രമം ചെയ്തത്.
ഇതിനെതിരായി നിയമപരമായ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രഭൂമികളിൽ ചില സ്ഥാപിത താൽപര്യക്കാരുടെ പ്രവൃത്തികൾക്കും ക്ഷേത്രഭൂമി സംഘർഷഭരിതമാക്കാനും അനുവദിക്കില്ല. ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഈ വർഷം നേരിട്ട് ശബരിമല തീർഥാടകർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിശ്രമകേന്ദ്രത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം ദേവസ്വം ഊട്ടുപുരയിലും വൈകുന്നേരം നവരാത്രി മണ്ഡപത്തിലും ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിൽ കുടിവെള്ളം, വിരിവെക്കാനുള്ള സൗകര്യങ്ങൾ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രഭൂമികൾ കലുഷിതമാക്കി പൊതുസമൂഹത്തിൽ ആശങ്കയും വിദ്വേഷവും അരക്ഷിതാവസ്ഥയും സംഘർഷവും സൃഷ്ടിക്കുവാനുള്ള നീക്കങ്ങൾ പൊതുസമൂഹം ഒന്നിച്ചുനിന്ന് പ്രതിരോധിക്കണമെന്ന് ബോർഡ് വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.