Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​റു​തി​യി​ല്ലാ​ത്ത...

അ​റു​തി​യി​ല്ലാ​ത്ത ദു​രി​തം; ക​ർ​ഷ​ക​രെ കടക്കെണിയിലാക്കി കാ​ട്ടാ​ന വി​ള​യാ​ട്ടം

text_fields
bookmark_border
അ​റു​തി​യി​ല്ലാ​ത്ത ദു​രി​തം; ക​ർ​ഷ​ക​രെ കടക്കെണിയിലാക്കി കാ​ട്ടാ​ന വി​ള​യാ​ട്ടം
cancel
camera_alt

കാ​ട്ടാ​ന ന​ശി​പ്പി​ച്ച ക​ല്ലി​പ്പ​റ​മ്പ​ന്‍ പൈ​ലോ​തി​ന്റെ വാ​ഴ​ത്തോ​ട്ടം

പൂ​ത്തൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​ട്ട​നാ​ക​ള്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച മ​രോ​ട്ടി​ച്ചാ​ല്‍ ചു​ള്ളി​ക​ട​വി​ല്‍ ക​ള്ളി​പ്പ​റ​മ്പ​ന്‍ ഔ​സേ​പ്പി​ന്റെ​യും പൈ​ലോ​തി​ന്റെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി 350ഓ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച​യും ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങി​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് പോ​യി. എ​ന്നാ​ല്‍, ഇ​തി​ന് മു​മ്പു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. വൈ​ദ്യു​തി വേ​ലി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​താ​യി​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു.

പ​ല​സ്ഥ​ങ്ങ​ളി​ലും സൗ​രോ​ര്‍ജ വേ​ലി​ക​ളും പാ​ന​ലു​ക​ളും ത​ക​രാ​രി​ലാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഒ​രു ന​ട​പ​ടി​യും സ​ര്‍ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​മ്പോ​ള്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ പി​ന്നീ​ട് ഇ​തു​വ​ഴി വ​രാ​റി​ല്ലെ​ന്നും ക​ര്‍ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmerWild Elephant
News Summary - Endless misery; Wild Elephant make farmers life in distress
Next Story