ഒരു ഇൻറർനാഷനൽ വിവാഹം
text_fieldsഎരുമപ്പെട്ടി: ഒരു കുടുംബത്തിലെ രണ്ടുപേർ ജീവിതപങ്കാളികളെ തെരഞ്ഞെടുത്തത് വിദേശരാജ്യങ്ങളിൽ നിന്ന്. മങ്ങാട് തോട്ടുപാലം പനഞ്ചിങ്കാട്ടിൽ വീട്ടിൽ സുരേഷ് - മഞ്ജു ദമ്പതിമാരുടെ മക്കളായ പ്രിയങ്കയും പ്രണവുമാണ് ഞായറാഴ്ച വിദേശ പൗരത്വമുള്ളവരെ വരിച്ചത്.
മൂത്തമകൾ പ്രിയങ്ക അയർലൻഡിൽ സ്വകാര്യസ്ഥാപനത്തിൽ ഫ്രയിറ്റ് അനലിസ്റ്റാണ്. അയർലൻഡുകാരനായ സെലിെൻറയും സീമസിെൻറയും മകൻ വിക്ടർ ഹോമറോയാണ് പ്രിയങ്കയുടെ വരൻ. സൈബർ സെക്യൂരിറ്റി സീനിയർ കൺസൽട്ടൻറായ വിക്ടർ ഇന്ത്യൻ ആത്മീയതയും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണരീതികളും ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്നയാളാണ്.
ഇന്ത്യൻ വംശജരും ഹോങ്കോങ്ങിൽ സ്ഥിരതാമസക്കാരുമായ ജ്യോതിയുടെയും അശ്വനിയുടെയും മകൾ ഖ്യാദിയെയാണ് പ്രണവ് ജീവിത പങ്കാളിയാക്കിയത്.
ലണ്ടനിൽ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പ്രണവ് ആർക്കിടെക്ട് ആൻഡ് ബിൽഡ് എൻവയോൺമെൻറിൽ ഗവേഷകനും ഖ്യാദി സൈക്കോളജിസ്റ്റുമാണ്. ഞായറാഴ്ച രാവിലെ മങ്ങാട് പനഞ്ചിങ്കാട്ടിൽ കുടുംബ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിക്ടർ ഹോമറോയും ഖ്യാദിയും മാത്രമാണ് വിദേശത്തുനിന്നും എത്തിയത്. വെസ്റ്റേൺ റെയിൽവേയിലെ മുൻ ചീഫ് പവർ കൺട്രോളറായ സുരേഷ് 1989 മുതൽ മുംബൈയിൽ സ്ഥിര താമസക്കാരനാണ്. അതുകൊണ്ടു തന്നെ ഞായറാഴ്ച രാത്രി ഉത്തരേന്ത്യൻ ചടങ്ങുകളും ആഘോഷങ്ങളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.