കഞ്ചാവ് കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsഎരുമപ്പെട്ടി: കഞ്ചാവ് കേസിൽ കോവിഡ് സന്നദ്ധ പ്രർത്തകനടക്കം മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപനക്കായി കഞ്ചാവ് കൈവശം വെച്ച യുവാവിനേയും ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളെയുമാണ് പൊലീസ് പിടികൂടിയത്.
എരുമപ്പെട്ടി ഐ.ടി.സി റോഡിൽ താളിക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഹാരിസ് (33), നെല്ലുവായ് കല്ലിവളപ്പിൽ വീട്ടിൽ സുബീഷ് (32), നെല്ലുവായ് കാരപ്പറമ്പിൽ വീട്ടിൽ ശ്രീരാഗ് (24) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. ഹാരിസിെൻറ പക്കൽ നിന്നു ചെറിയ പൊതികളിലായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. നെല്ലുവായ് സെൻററിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സുബീഷിനെയും ശ്രീരാഗിനേയും പൊലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഹാരിസിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നെല്ലുവായ് മുല്ലക്കൽ ഭാഗത്തു നിന്നും ഹാരിസിനെ പിടികൂടുകയായിരുന്നു. എരുമപ്പെട്ടി അഞ്ചാം വാർഡിലെ കോവിഡ് സന്നദ്ധ പ്രവർത്തകനാണ് സുബീഷ്.
കഞ്ചാവ് കേസിനു പുറമെ ലോക്ഡൗൺ ലംഘനത്തിനും പ്രതികൾക്കെതിരെ കേസുണ്ട്. എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൽ ഹക്കീമിെൻറ നേതൃത്വത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.