വായന പക്ഷാചരണ പരിപാടിയിൽ വിദേശികൾ
text_fieldsഎരുമപ്പെട്ടി: വായന പക്ഷാചരണ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ അതിഥിയായെത്തിയ വിേദശികൾ കുട്ടികൾക്ക് കൗതുകമായി.
കാഞ്ഞിരക്കോട് ബി.എം.പി.വി.യു.പി സ്കൂളിലെ അധ്യാപകർ സംഘടിപ്പിച്ച പരിപാടിയിലാണ് കാനഡയിലെ ടോറോൻഡോവിൽ നിന്നുള്ള സ്റ്റീഫനും മക്കളായ ഹാരിസ്, ലിയാന, സ്കോട്ട് എന്നിവർ വിശിഷ്ട അതിഥിളായി പങ്കെടുത്തത്. ഇവരുടെ മലയാളത്തിലുള്ള സംസാരവും അറിവ് പകരലും കുട്ടികൾക്ക് കൗതുകമായി. സ്കൂളിലെ അധ്യാപകനായ ടി.എച്ച്. അൻസാറിെൻറ ടോറോൻഡോവിലുള്ള സുഹൃത്താണ് സ്റ്റീഫനെയും മക്കളേയും പരിപാടിയിൽ പങ്കെടുപ്പിച്ചത്.
സിനിമ സംവിധായകൻ റഷീദ് പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എ.ടി.സി സെക്രട്ടറി ഉമ്മർ മുള്ളൂർക്കര ഭാഷാ സന്ദേശം നൽകി.
നടനും സംവിധായകനുമായ മധുപാൽ, ഡോ. സൗമ്യ സരിൻ, വടക്കാഞ്ചേരി ബി.പി.ഒ ചാന്ദിനി, സ്കൂൾ മാനേജർ വി.സി. രഘുനാഥൻ, അധ്യാപകൻ അൻവർ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ. നിമ്മി മേനോൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.എച്ച്. അൻസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.