മഴയിൽ വീട് നിലംപൊത്തി: താമസിക്കാനിടമില്ലാതെ കുഞ്ഞുകുട്ടനും കുടുംബവും
text_fieldsഎരുമപ്പെട്ടി: മൺകട്ടകൾ കൊണ്ട് നിർമിച്ച വീട് ശക്തമായ മഴയിൽ തകർന്നു. കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിലെ പടിഞ്ഞാക്കര കുഞ്ഞുകുട്ടെൻറ വീടാണ് തകർന്നത്. കഴിഞ്ഞ പ്രളയത്തിൽ കുഞ്ഞുകുട്ടൻ താമസിച്ചിരുന്ന പഴയ വീട് തകർന്നതിനെ തുടർന്ന് നിർമിച്ച താൽക്കാലിക വീടാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്.
മൺകട്ടകൾ കൊണ്ട് ചുമരും ഓല മേഞ്ഞതുമായ വീട് തകർന്നതോടെ താമസിക്കാൻ മറ്റു സൗകര്യമില്ലാത്ത അവസ്ഥയിലാണ് കുഞ്ഞുകുട്ടനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം. താമസിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ വീട് നിർമിച്ചു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞുകുട്ടെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.