കാണാതായ ഗൃഹനാഥൻ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsഎരുമപ്പെട്ടി: കാണാതായ ഗൃഹനാഥനെ എരുമപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പാറപ്പുറം റോഡിൽ താമസിക്കുന്ന താഴിശേരി വീട്ടിൽ പരേതനായ കുമാരെൻറ മകൻ കിഷോറാണ് (48) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മുതലാണ് ഇയാളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ ഇയാൾ സ്കൂളിെൻറ വഴിയിലൂടെ നടന്നുപോകുന്നത് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് സ്കൂളിലെ ഉങ്ങ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച നടക്കും. ഭാര്യ: ബിന്ദു. മക്കൾ: ഗായത്രി ദേവി, ശ്രീക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.