വിദ്യാർഥികൾ പൊരിവെയിലത്ത്; ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
text_fieldsഎരുമപ്പെട്ടി: ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുമെന്ന പ്രഖ്യാപനത്തിന് തിരിച്ചടി. ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സ്കൂളിന്റെ സ്ഥലം വിട്ടുനൽകേണ്ടതില്ലെന്ന ജില്ല പഞ്ചായത്ത് തീരുമാനമാണ് അധികൃതരുടെ പ്രഖ്യാപനത്തിന് ഇപ്പോൾ തടസ്സമായത്. ജില്ല പഞ്ചായത്ത് തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. റോഡ് സംരക്ഷണ ഭാഗമായി കാന അരിക് കെട്ടി സംരക്ഷിക്കാനാണ് പൊതുമരാമത്ത് വകുപ്പ് നിലവിലുണ്ടായിരുന്ന ബസ് േസ്റ്റാപ്പ് പൊളിച്ചത്. ബസ് അപകടത്തിൽ മരിച്ച ഒ.എസ്. രാമചന്ദ്രൻ എന്ന വിദ്യാർഥിയുടെ സ്മാരകമായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം സ്കൂൾ മതിലിനോട് ചേർന്നാണ് നിന്നിരുന്നത്.
കേന്ദ്രം പൊളിച്ചാൽ മാത്രമേ കാനയുടെ അരിക് കെട്ടാൻ കഴിയൂ എന്ന പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി. ദാരുണാന്ത്യം സംഭവിച്ച വിദ്യാർഥിയുടെ സ്മാരകമായി നിർമിച്ച ബസ് സ്റ്റോപ്പ് പൊളിക്കരുതെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ സ്കൂളിന്റെ സ്ഥലം ഉപയോഗപ്പെടുത്തി അത്യാധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്.
കാന നിർമാണത്തിനു ശേഷം തെരുവോര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി സ്ലാബുകൾക്ക് മുകളിൽ ടൈൽ പാകിയ നടപ്പാതയും ഇരുമ്പു കൈവരികളും സ്ഥാപിച്ചെങ്കിലും ബസ് സ്റ്റോപ്പ് നിർമിച്ചില്ല. വേനൽ ശക്തമായതോടെ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്നത് തെരുവോരത്തെ പൊരിവെയിലത്തായി. സ്കൂള്‍ വളപ്പിൽ പുതിയ ബസ് സ്റ്റോപ്പ് നിർമിക്കാൻ സ്ഥലസൗകര്യം ഒരുക്കാൻ നിലവില്‍ ഉപയാഗിക്കാതെ കിടക്കുന്ന രണ്ട് ക്ലാസ് മുറികള്‍ക്കുള്ള കെട്ടിടവും ടോയ്ലറ്റും ടി ആകൃതിയിലുള്ള ഹാളും െപാളിച്ച് മാറ്റുന്നതിന് അനുമതി നല്‍കണമെന്ന് സ്കൂൾ പ്രിന്‍സിപ്പല്‍ ജല്ല പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അപേക്ഷ വിശദമായി പരിേശാധിച്ച ശേഷം സ്കൂള്‍ വളപ്പിൽ മറ്റു പൊതു ആവശ്യങ്ങള്‍ക്ക് ഉപയാഗിക്കുന്നതിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ബസ് സ്റ്റോപ്പ് നിർമിക്കുന്നതിന് സ്ഥലം വിട്ട് നൽക്കേണ്ടതിെല്ലന്ന ജില്ല പഞ്ചായത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എൻ.കെ. കബീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.