പുകയില വിൽപന: വയോധികൻ അറസ്റ്റിൽ
text_fieldsഎരുമപ്പെട്ടി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നിരോധിത ലഹരി ഉൽപന്നമായ ഹാൻസ് വിൽപന നടത്തിയിരുന്ന വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാലക്കൽ വീട്ടിൽ ശശിയെ (60) ആണ് എരുമപ്പെട്ടി ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കടങ്ങോട് റോഡ് ജങ്ഷൻ പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹാൻസ് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഇരുചക്ര വാഹനത്തിൽനിന്ന് 435 പാക്കറ്റ് ഹാൻസ് അടങ്ങിയ ചാക്ക് പൊലീസ് പിടിച്ചെടുത്തു. വാഹനവും ഹാൻസും കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ അബ്ദുൽ ജബ്ബാർ, സിവിൽ പൊലീസ് ഓഫിസർ കെ. സഗുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.