തളിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത് മോഷണം
text_fieldsഎരുമപ്പെട്ടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ തളി നെടുമ്പ്രയൂര്‍ മഹാദേവ ക്ഷേത്രത്തിൽ പട്ടാപ്പകൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. മോഷണം നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.
ക്ഷേത്രത്തിനുള്ളിലെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്താണ് പണം കവർന്നത്. മോഷ്ടാവ് പൂട്ടുകൾ പഴയപടി വെച്ചതിനാൽ ക്ഷേത്രത്തിലെ ജീവനക്കാരും ഭാരവാഹികളും ഭക്തരും ഇത് ശ്രദ്ധിച്ചില്ല. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെ നിരീക്ഷണ കാമറകളുടെ ദിശ തിരിച്ചു െവച്ചിരിക്കുന്നത് ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഭണ്ഡാരത്തിെൻറ പൂട്ടുകൾ തകർന്നതായി മനസ്സിലാക്കിയത്. 3,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
മോഷണത്തിനു ശേഷം പുറത്തേക്ക് പോകുന്നതായി യുവാവിെൻറ ദൃശ്യമാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എസ്.ഐ ഷിബുവിെൻറ നേതൃത്വത്തിൽ എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഷാഡോ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.