Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2023 4:59 AMUpdated On
date_range 14 Feb 2023 4:59 AMമൂന്ന് വയസ്സുകാരിക്ക് പീഡനം: യുവാവിന് 13 വർഷം കഠിന തടവും പിഴയും
text_fieldsbookmark_border
camera_alt
സബീഷ്
എരുമപ്പെട്ടി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിപറമ്പിൽ വീട്ടിൽ സബീഷിനെയാണ് (42) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ആഗസ്റ്റിലാണ് സംഭവം. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അയൽവാസി സ്ത്രീ കണ്ടതിനെത്തുടർന്ന് സംഭവം അപ്പോൾതന്നെ പുറത്തറിഞ്ഞു. എരുമപ്പെട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story