Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightഓ​ടു​ന്ന...

ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് വീ​ണ് ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
Cutting tree branches that fell on vehicles
cancel
camera_alt

പാ​ഴി​യോ​ട്ടു​മു​റി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണ മ​ര​ത്തി​ന്റെ കൊ​മ്പ് മു​റി​ച്ചു​നീ​ക്കു​ന്നു

എ​രു​മ​പ്പെ​ട്ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്റെ​യും ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ കു​ട്ട​ഞ്ചേ​രി ചെ​റു​കു​ന്ന​ത്ത് വീ​ട്ടി​ൽ സി​നീ​ഷ് (38), ഓ​ട്ടോ ഡ്രൈ​വ​ർ തോ​ന്ന​ല്ലൂ​ർ കാ​ണൂ​ർ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (48) എ​ന്നി​വ​രെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ന്നം​കു​ളം-​വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ലെ പാ​ഴി​യോ​ട്ടു​മു​റി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.40നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലെ മ​രം ര​ണ്ടാ​യി പി​ള​ർ​ന്ന് ഒ​രു ഭാ​ഗം റോ​ഡി​ന് കു​റു​കെ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കു​ന്നം​കു​ള​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ത്തി​ന്റെ ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ യു. ​മ​ഹേ​ഷ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsaccidenttree branch
News Summary - tree branch fell on a moving vehicles
Next Story