സ്ഥാനാർഥിയെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഎരുമപ്പെട്ടി (തൃശൂർ): വേലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ജോസഫ് അറയ്ക്കലിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കോൺഗ്രസ് വേലൂർ മണ്ഡലം വൈസ് പ്രസിഡൻറ് വേലൂർ നടുവിലങ്ങാടി തെക്കേത്തല ആളൂർ വീട്ടിൽ ബെന്നി (61), സഹോദരൻ ബാബുരാജ് (51) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് എൻ.സി.പി ചിഹ്നത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജോസഫ് അറയ്ക്കലിനേയും ഭാര്യ റീനയേയും സ്കൂട്ടറിലെത്തിയ ഇവർ കടയിൽ കയറി ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ജോസഫ് അറയ്ക്കൽ തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് വേലൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ.ഡി. ബാഹുലേയൻ, എൻ.സി.പി ജില്ല സെക്രട്ടറി എ.എൽ. ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.