നാളെയെൻ നാടും വരും...
text_fieldsപാത്രമംഗലം പാലത്തിനു സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കട്ടൗട്ട്
എരുമപ്പെട്ടി: ലോകമെങ്ങും ഫുട്ബാൾ ലഹരിയുടെ ആരവങ്ങൾ അലയടിക്കുമ്പോൾ നാടിന്‍റെ പ്രതീക്ഷയിൽ ആവേശം കൊള്ളുകയാണ് പാത്രമംഗലം ഗ്രാമത്തിലെ കാൽപന്ത് പ്രേമികൾ. ലോക ഫുട്ബാളിലെ പ്രിയതാരങ്ങളുടെയും ടീമിന്‍റെയും ചിത്രങ്ങൾ ഗ്രാമാന്തരങ്ങൾ തോറും ഉയർന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് പാത്രമംഗലത്തെ ഫുട്ബാൾ പ്രേമികൾ വ്യത്യസ്തരാകുന്നത്.
പുഴയോരത്തെ പാടശേഖരത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. 45 അടി ഉയരമുള്ള കട്ടൗട്ട് പാത്രമംഗലം പാർഥസാരഥി ക്ഷേത്ര പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് കൊണ്ടുപോയി സ്ഥാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.