പരീക്ഷ ഏപ്രിലിൽ: ഉപരിപഠനാവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ബി.ഫാം വിദ്യാർഥികൾ
text_fieldsതൃശൂർ: കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കോഴ്സ് നീണ്ടതിനാൽ ഉപരിപഠന-സ്കോളർഷിപ് പഠനം നഷ്ടമായേക്കുമെന്ന ആശങ്കയിൽ കേരള ആരോഗ്യസർവകലാശാലക്ക് കീഴിലെ ബി.ഫാം വിദ്യാർഥികൾ. ജൂൈലയിൽ തീരേണ്ട കോഴ്സിലെ ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷ ഇനിയും തീർന്നിട്ടില്ല. അതേസമയം, ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (നൈപ്പർ) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അർഹത നേടിയവർക്ക് ക്ലാസ് തുടങ്ങി. ബി.ഫാം സർട്ടിഫിക്കറ്റ് ആറ് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശം. ആഴ്ചകൾക്ക് മുമ്പ് ആരോഗ്യസർവകലാശാല പുറത്തിറക്കിയ പരീക്ഷ ടൈംടേബിളിൽ 2022 ഏപ്രിലിലാണ് ബി.ഫാം പരീക്ഷ. ഈ സാഹചര്യത്തിൽ ലഭിച്ച പി.ജി പ്രവേശനം വെറുതെയാകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
കേരള ആരോഗ്യസർവകലാശാലക്ക് കീഴിൽ സംസ്ഥാനത്തെ നാല് സർക്കാർ മെഡിക്കൽ കോളജുകൾക്ക് പുറമെ ധാരാളം സ്വകാര്യ മെഡിക്കൽ കോളജുകളിലും ബി.ഫാം കോഴ്സുകൾ നടന്നുവരുന്നുണ്ട്. മൂന്നാം വർഷം അവസാനമാകുേമ്പാഴാണ് നൈപ്പർ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരം. ഇതനുസരിച്ച അലോട്ട്മെൻറ് ജൂൺ-ജൂലൈ മാസങ്ങളിൽ കഴിഞ്ഞു. യോഗ്യത നേടിയ വിദ്യാർഥികൾ ഇതിനകം ആദ്യ സെമസ്റ്റർ ഫീസ് 87,000 രൂപ കെട്ടിവെക്കുകയും ചെയ്തു.
കോഴ്സ് ഇത്രയും നീണ്ടുപോകാത്തതിനാൽ സംസ്ഥാനത്തൊഴികെ മറ്റ് യൂനിവേഴ്സിറ്റികളിൽ വിദ്യാർഥികളെ ബാധിച്ചിട്ടില്ല. ആറ് മാസത്തിനകം കോഴ്സ് സർട്ടിഫിക്കറ്റ് നൈപ്പറിൽ ഹാജരാക്കിയില്ലെങ്കിൽ അടച്ച തുക ഉൾപ്പെടെ നഷ്ടമാകും. ഏപ്രിലിൽ കോഴ്സ് കഴിഞ്ഞാലും മേയ് അവസാനത്തോടെ മാത്രമേ സർവകലാശാലയിൽനിന്ന് കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സാഹചര്യത്തിൽ നൈപ്പർ മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ ഉപരിപഠനത്തിന് കാത്തിരിക്കുന്നവർക്കും അവസരം നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.