മറ്റത്തൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; 22 പേർ ഭാരവാഹിത്വം രാജിവെച്ചു
text_fieldsമറ്റത്തൂർ (തൃശൂർ): ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവി മുതിർന്ന നേതാക്കളുടെ ധിക്കാരപരവും ഏകാധിപത്യപരവുമായ പ്രവർത്തനംകൊണ്ടാണെന്ന് ആരോപിച്ച് മറ്റത്തൂരിലെ ഏതാനും നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജിവെച്ചു. കൊടകര ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബെന്നി തൊണ്ടുങ്ങൽ, സജീവൻ വെട്ടിയാടൻ, സി.എച്ച്. സാദത്ത്, ജോൺ വട്ടക്കാവിൽ, മണ്ഡലം വൈസ് പ്രസിഡൻറ് എ.കെ. പുഷ്പാകരൻ എന്നിവരടക്കമുള്ള 22 പേരാണ് ഭാരവാഹിത്വം രാജിവെക്കുന്നതായി നേതൃത്വത്തെ അറിയിച്ചത്.
കൂട്ടായ ആലോചനയും പ്രവർത്തനവും ഇല്ലാത്തതുമൂലം മറ്റത്തൂരിൽ തകർച്ച നേരിടുന്ന കോൺഗ്രസിൽ വെറും ഡമ്മികളായി ഭാരവാഹിത്വത്തിൽ തുടരാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് കെ.പി.സി.സി, ഡി.സി.സി പ്രസിഡൻറുമാര്‍ക്ക് അയച്ച രാജിക്കത്തിൽ ഇവര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ മറ്റത്തൂരില്‍ കോൺഗ്രസിന് നേരിട്ട കനത്ത പരാജയത്തിെൻറ പശ്ചാത്തലത്തിലാണ് ഇവരുടെ രാജി. കഴിഞ്ഞ ഭരണസമിതിയില്‍ എട്ട് അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.