Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2024 12:04 PM GMT Updated On
date_range 13 Aug 2024 12:04 PM GMTപാലരുവി എക്സ്പ്രസിൽ ബുധനാഴ്ച മുതൽ അധിക കോച്ചുകൾ
text_fieldsbookmark_border
തൃശൂർ: 16791/16792 തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസിൽ ആഗസ്റ്റ് 14 മുതൽ തിരുനെൽവേലിയിൽ നിന്നു 15 മുതൽ പാലക്കാട് നിന്നും സ്ഥിരമായി നാല് കോച്ചുകൾ അധികം ഘടിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരു സ്ലീപ്പർ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേർക്കുന്നത്. ഇതോടെ ഈ ട്രെയിനിൽ 18 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ ആഗസ്റ്റ് 15 മുതൽ തൂത്തുക്കുടി വരെ നീട്ടാൻ സാധ്യതയുള്ളതായും അറിയുന്നു.
പുനലൂർ-ചെങ്കോട്ട മേഖലയിൽ 18 കോച്ചുകളുള്ള ട്രെയിൻ ഓടിക്കാൻ റെയിൽവേ സുരക്ഷ കമീഷണർ അനുമതി നൽകിയതു മുതൽ യാത്രക്കാർ ഈ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. 16327/16328 ഗുരുവായൂർ - മധുര എക്സ്പ്രസിലും നാല് കോച്ച് കൂട്ടി 18 കോച്ച് ആക്കണമെന്ന് ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story