മയക്കുമരുന്ന് നൽകി ബാഗ് തട്ടിയെടുത്തതായി വ്യാജ പരാതി
text_fields
തൃശൂർ: മയക്കുമരുന്ന് നൽകി ബാഗും പണവും തട്ടിയെടുത്തെന്ന പരാതി അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ പരാതിയുമായി വന്നയാൾ പിൻവലിച്ച് രക്ഷപ്പെട്ടു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയാണ് പരാതിയുമായി വന്നത്. മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിയെന്നായിരുന്നു പരാതി.
ചെന്നൈയിലേക്ക് പോകാനാണ് പുലർച്ച ഇയാൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പരാതിയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് റെയിൽവേ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കള്ളം പുറത്തായത്. പണവും ബാഗും സ്റ്റേഷനിൽനിന്നുതന്നെ കണ്ടെത്തുകയും ചെയ്തു. കള്ളം അധികൃതർ മനസ്സിലാക്കിയെന്നറിഞ്ഞതോടെ ഇയാൾ പരാതി പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.