നുണപ്രചാരണം പരാജയ ഭീതിയിൽ -സി.പി.എം
text_fieldsതൃശൂർ: സി.പി.എം ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന കോൺഗ്രസിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നുണപ്രചാരണം പരാജയഭീതിയിൽനിന്നാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് വാർത്തകുറിപ്പിൽ പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുകളുടെ കറുത്ത കഥകൾ കോ-ലീ-ബി സഖ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്.
തൃശൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ വിജയത്തിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് നുണ അടിച്ചുവിടുന്നത്. ഇത് വിലപ്പോവില്ല. ബി.ജെ.പി നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്നത് സി.പി.എം ഉൾപ്പെടുന്ന ഇടതുപക്ഷമാണ്. വോട്ട് മറിക്കൽ കഥകൊണ്ടൊന്നും സുനിൽകുമാറിന്റെ ജയം തടയാനാകില്ലെന്നും എം.എം. വർഗീസ് പറഞ്ഞു.
തൃശൂർ എടുക്കാമെന്ന പ്രതീക്ഷയിൽ മുന്നണികൾ
തൃശൂർ: ജയം ഉറപ്പാണ്, പ്രതീക്ഷിക്കപ്പുറത്തുള്ള മെച്ചപ്പെട്ട ഫലമാണ് വരാനിരിക്കുന്നത്. താഴെത്തട്ട് മുതൽ മുന്നണി സംവിധാനം ഭംഗിയായി പ്രവർത്തിച്ചതിന്റെ ഗുണം വോട്ടെടുപ്പ് ദിവസം കണ്ടു. മണ്ഡലാടിസ്ഥാനത്തിൽ നാല് ടീമുകളായി തിരിഞ്ഞ് പോളിങ് ബൂത്തിൽ വോട്ടർമാരെ എത്തിക്കാനും ഒരു വോട്ടുപോലും ചെയ്യാതെ പോകുന്നില്ലെന്നും ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ ഭാഗത്തുനിന്ന് സംഘർഷം ഉണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
അക്കാര്യത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ജാഗ്രതയും സംയമനവും പാലിച്ച് പ്രവർത്തിച്ചു. ധാരാളം വ്യാജ വോട്ടുകൾ ചേർത്തതായി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അത് തടയാൻ കരുതലെടുത്തതും ഒരളവോളം ഫലിച്ചുവെന്നാണ് മനസിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.