കാർ ഷെഡാണ്; പാഷൻ ഫ്രൂട്ട് കൊണ്ടാണെന്ന് മാത്രം!
text_fieldsപെരുമ്പിലാവ്: കാറിന് തണലൊരുക്കിയ പാഷൻ ഫ്രൂട്ട് ഷെഡ് കാണാൻ കൗതുകമേറെ. കോട്ടോൽ മലായ അബൂബക്കറാണ് പാഷൻ ഫ്രൂട്ട് കൊണ്ടുള്ള കാർഷെഡ് ഒരുക്കിയത്.
മാസങ്ങൾക്ക് മുമ്പ് കാർ ഷെഡിനായി തീർത്ത ട്രസ്സിൽ പാഷൻ ഫ്രൂട്ട് വള്ളി പടർത്തുകയായിരുന്നു. പിന്നീട് രണ്ട് മാസത്തിനകം വളർന്നുപന്തലിച്ച് കൗതുക കാഴ്ചയായി. ഇപ്പോൾ തണലും ഫലങ്ങളും തന്നു തുടങ്ങിയതോടെ കാർ ഷെഡിനായി നിർമിക്കാൻ ഉദേശിച്ച മേൽക്കൂര ഉപേക്ഷിക്കുകയായിരുന്നു.
ഈ ഫലവൃക്ഷത്തിെൻറ വള്ളി ഇടതിങ്ങി പടർന്ന് പന്തലിച്ചതോടെ കാറിന് വെയിലും മഴയും ഏൽക്കാതായി. ഈ കാഴ്ച കാണാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. പഴുത്തു പാകമായി വീഴുന്ന പാഷൻ ഫ്രൂട്ട് സൗജന്യമായാണ് അബൂബക്കർ നാട്ടുകാർക്ക് വിതരണം ചെയ്യുന്നത്. പാകമായി വരുന്ന വള്ളിയിൽനിന്ന് ദിനംപ്രതി പത്ത് കിലോയിലധികം കായ്കളാണ് വിളവെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.