ഫാസ്ടാഗ് തൃപ്തികരമല്ലെന്ന് വിലയിരുത്തൽ
text_fieldsആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനം തൃപ്തികരമല്ലെന്ന റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ല കലക്ടര്‍. ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങള്‍ക്ക് പിഴവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ പരിശോധക്ക് ശേഷമാണ് ജില്ല കലക്ടര്‍ എസ്. ഷാനവാസ് ഇക്കാര്യം അറിയിച്ചത്.
ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായ യാത്ര സാധ്യമാകാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണം പാടില്ല. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും മണിക്കൂറുകളോളം വാഹനങ്ങള്‍ വരിയില്‍ കിടക്കുന്ന അവസ്ഥയും റോഡുകളുടെ ശോച്യാവസ്ഥയും മാറ്റേണ്ടതുണ്ട്. ഫാസ്ടാഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ അതില്‍ സുതാര്യത ആവശ്യമാണെന്നും കലക്ടര്‍ വ്യക്തമാക്കി.
ടോള്‍പ്ലാസയിലെ എല്ലാ വാഹന കവാടങ്ങളും റീഡിങ് മെഷീനുകളും കലക്ടര്‍ പരിശോധിച്ചു. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗവും പരിശോധിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
പരാതി നല്കി
ആമ്പല്ലൂർ: ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹന കുരുക്കില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് കലക്ടര്‍ക്ക് പരാതി നല്കി.
സുഗമമായി ടോള്‍പ്ലാസ മറികടക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഭാരവാഹികളായ ശുശീല്‍ മണലാര്‍ക്കാവ്, പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പ്രമോദ് എന്നിവര്‍ ജില്ല കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.