യോഗയിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടി അച്ഛനും മകനും
text_fieldsഎരുമപ്പെട്ടി: നാടിന് അഭിമാനമായി യോഗയിൽ ഗിന്നസ് റെക്കോഡ് നേടി അച്ഛനും മകനും. കുണ്ടന്നൂർ ചാഴികുളം വീട്ടിൽ വിജയനും മകൻ അർജുനുമാണ് റെക്കോഡ് ജേതാക്കൾ. 2018 ഡിസംബറിലാണ് മാർഷൽ ആർട്സ് വിഭാഗത്തിൽ മത്സരം നടന്നത്. 1525 പേർ പങ്കെടുത്തതിലാണ് അച്ഛനും മകനും റെക്കോഡ് നേടിയത്. ഇതിെൻറ സർട്ടിഫിക്കറ്റ് ലഭിച്ചത് ഇപ്പോഴാണ്.തൃശൂർ സ്കൂൾ ഓഫ് യോഗയിലാണ് ഇവർ പരിശീലനം നേടിയത്.
ഈ സ്കൂളിെൻറ കീഴിൽ 10 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മറ്റുള്ളവരും റെക്കോഡിന് അർഹത നേടിയിട്ടുണ്ട്. വിജയൻ-സുനിത ദമ്പതികളുടെ ഏകമകനായ അർജുൻ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കളരി ഉഴിച്ചിൽ ആശാനായ പിതാവ് വിജയനിൽനിന്നാണ് ആയോധനകലയിൽ തുടക്കംകുറിച്ചത്.
2018ൽ നോയിഡയിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും ശ്രീലങ്കയിൽ നടന്ന ഇൻറർ നാഷനൽ മത്സരത്തിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്. രണ്ട് സിനിമകളിൽ വേഷമിട്ട അർജുനെ കമലഹാസെൻറ ഇന്ത്യൻ രണ്ട് സിനിമയിലെ കളരിപ്രകടനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.