അതീത് കൃഷ്ണയുടെ ജീവനായി കൈകോർക്കാം
text_fieldsതൃശൂർ: കോർപറേഷൻ അയ്യന്തോൾ പുതൂർക്കര 54ാം ഡിവിഷനിൽ മാമ്പുള്ളി വീട്ടിൽ ഹരിദാസൻ-ശാരിക ദമ്പതികളുടെ മൂത്ത മകനും സി.എം.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ അതീത് കൃഷ്ണയുടെ ജീവൻ നിലനിർത്താൻ സഹായം തേടുകയാണ് നാട്.
വൃക്കസംബന്ധമായ രോഗത്തിന് ഏറെനാളായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അതീത് കൃഷ്ണ. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ജീവൻ നിലനിർത്താൻ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരുടെ നിർദേശം. ഇതിനിടയിൽ കഴിഞ്ഞ ദിവസം അപ്പെൻഡിക്സ് ശസ്ത്രക്രിയയും നടത്തേണ്ടി വന്നു.
പിതാവ് ഹരിദാസൻ ശാരീരികമായി വൈകല്യമുള്ള ആളാണ്. ലോട്ടറി വിൽപനയാണ് ഏക വരുമാനം. അതീതിന്റെ രോഗാവസ്ഥ കാരണം ശാരികയും തൊഴിലിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ദൈനംദിന ചെലവുകൾക്കോ ചികിത്സക്കോ പണം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്.
ജനിതക തകരാറുള്ളതിനാൽ അമ്മ ശാരികക്കോ പ്രമേഹരോഗിയായ അച്ഛൻ ഹരിദാസിനോ വൃക്കദാനം നൽകാനാവില്ല. പുറമെനിന്നുള്ള വൃക്കദാതാവിനെ കണ്ടെത്തണം. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 35 ലക്ഷത്തോളം ചെലവ് വരും.
കുടുംബത്തെ സഹായിക്കാൻ രതീശൻ വാരണംകുടത്ത് പ്രസിഡൻറും കെ.വി. അജയഘോഷ് സെക്രട്ടറിയും സി.എൽ. ഷൈജു ട്രഷററുമായി അതീത് കൃഷ്ണ ചികിത്സ സഹായസമിതിക്ക് രൂപം നൽകി കനറ ബാങ്ക് അയ്യന്തോൾ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110060698520. ഐ.എഫ്.എസ്.സി: CNRB0006757. ഗൂഗിൾ പേ നമ്പർ: 9645896968.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.